Home

മാരക്കാനയില്‍ കപ്പുയര്‍ത്തി മെസ്സിപ്പട ; ബ്രസീലിനെ വീഴ്ത്തിയത് ഒരു ഗോളിന്

കോപ്പ അമേരിക്ക ഫുട്ബോള്‍ കലാശപ്പോരാടത്തില്‍ ബ്രസീലിനെ ഒരു ഗോളിന് വീഴ്ത്തിന് അര്‍ജന്റീന ക്ക് കിരീടം. കോപ്പയില്‍ അര്‍ജന്റീനക്ക് ഇത് 15ാം കിരീടമാണ്. ഒപ്പം ലയണല്‍ മെസ്സിക്ക് അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കിരീട നേട്ടവും

മാരക്കാന : കോപ്പ അമേരിക്ക ഫൈനലില്‍ കാനറികളുടെ ചിറകരിഞ്ഞ് അര്‍ജന്റീന കപ്പുയര്‍ത്തി. പരമ്പരാഗത വൈരികളുടെ ആവേശക രമായ മത്സരത്തില്‍ ഇരുപത്തിരണ്ടാം മിനുട്ടില്‍ ഏയ്ഞ്ച ല്‍ ഡി മരിയ നേടിയ ഗോളിനാണ് മെസ്സിയും സംഘവും ബ്രസീലിനെ തോല്‍പ്പിച്ചത്. ഇതോടെ കോ പ്പയില്‍ പതിനഞ്ചാം കിരീടം നേടി അര്‍ജന്റീന ഉറുഗ്വെയുടെ റെക്കോഡിനൊപ്പമെത്തി.

കൊളംബിയയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച ടീമില്‍ അഞ്ചു മാറ്റങ്ങളുമായാണ് പരിശീലക ന്‍ സ്‌കലോനി ടീമിനെ ഇറക്കിയത്. ഗോള്‍ നേടി യ ഏയ്ഞ്ചല്‍ ഡി മരിയയെ ആദ്യ ഇലവനില്‍ ഉള്‍ പ്പെടുത്തിയ തീരുമാനം വിജയിക്കുകയും ചെയ്തു.

ബ്രസീല്‍ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. റോഡ്രിഗോ ഡിപോളില്‍ നി ന്ന് വലതു വിങ്ങിലേക്ക് പന്ത് നീട്ടിക്കിട്ടിയ ഏയ്ഞ്ചല്‍ ഡി മരിയ ശരം പോലെ മുന്നോട്ടു പാഞ്ഞപ്പോ ള്‍ ബ്രസീല്‍ പ്രതിരോധത്തിന് തടയാനായില്ല. പ്രതിരോധമുയര്‍ത്തി മുന്നോട്ടു വന്ന ഗോളി എഡേഴ്‌ സണേ നിസ്സഹായനാക്കി ഏയ്ഞ്ചല്‍ ഡി മരിയ പന്ത് ചിപ്പ് ചെയ്ത് പോസ്റ്റിലേക്കിട്ടു. ഗോള്‍ !

രണ്ടാം പകുതിയില്‍ കളം നിറഞ്ഞ് കളിച്ച ബ്രസീല്‍ നായകന്‍ നെയ്മര്‍ ഗോളിനായി ആവോളം ശ്രമി ച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വയ്ക്കുന്നതില്‍ ബ്രസീലായിരുന്നു മുന്നി ല്‍. ഗോള്‍ മാത്രം പിറന്നില്ല. ഒടുവില്‍ തൊണ്ണൂറാം മിനുട്ടും അധിക സമയവും അവസാനിച്ചപ്പോള്‍ ആഹ്ലാദക്കണ്ണീരോടെ നിന്ന മെസ്സിയുടെ അരികിലേക്ക് കൂട്ടുകാര്‍ ഓടിയെത്തി. ക്യാപ്ടനെ എടു ത്തുയര്‍ത്തി. സന്തോഷം പങ്കുവെച്ചു. പരിശീലകനായ സ്‌കലാനിയെ കെട്ടിപ്പിടിച്ച് മെസ്സി കരയു ന്നതും കോപ്പയിലെ വികാര നിര്‍ഭരമായ മുഹൂര്‍ത്തമായി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.