ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ 15,300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യ ങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊ ണ്ടുവന്ന പാലിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ മായം ചേര്‍ത്ത പാല്‍ പിടികൂടി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈഡ്ര ജന്‍ പെറോക്സൈഡ് കലര്‍ത്തി ടാങ്കറില്‍ കൊണ്ടുവന്ന 15300 ലിറ്റര്‍ പാലാണ് കൊല്ലം ആര്യങ്കാവില്‍ പിടി കൂടിയത്. 15,300 ലിറ്റര്‍ പാലാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന പാലിലാണ് മായം ചേര്‍ത്തതായി കണ്ടെത്തിയത്.
ചെക്ക്പോസ്റ്റില്‍ നടത്തിയ റാപ്പിഡ് പരിശോധയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിയത്. തമിഴ്നാട്ടിലെ തെങ്കാശിയില്‍ നിന്നും പത്തനംതിട്ടയിലെ പന്തള ത്തേക്ക് കൊണ്ടുപോകുകയായിരുന്നു പാല്‍. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാലില്‍ കലര്‍ത്തിയ ത് ഹൈഡ്രജന്‍ പെറോക് സൈഡാണെന്ന് കണ്ടെത്തിയത്. പാലിന്റെ സാമ്പിള്‍ തിരുവനന്തപുരത്തെ അനലറ്റിക്കല്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
പത്തനംതിട്ട പന്തളം ഭാഗത്തേക്ക് കൊണ്ടുപോകും വഴിയാണ് മൃഗസംരക്ഷണ വകുപ്പ് പാല്‍ പിടികൂടിയ ത്. പിടിച്ചെടുത്ത പാല്‍ ആരോഗ്യവകുപ്പിന് കൈമാറും. ആരോഗ്യ വകുപ്പിന്റെ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
പാലില്‍ എത്രത്തോളം ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയിട്ടുണെന്നത് വ്യക്തമല്ല. അതിനാല്‍ തിരുവനന്തപുരത്ത് നിന്നും വിശദ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച ശേ ഷമാകും തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുകയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭക്ഷ്യസുര ക്ഷാ ഓഫീസര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മായം ചേര്‍ത്ത ഭക്ഷണം ഹോട്ടലുകളി ലും മറ്റും ഉപയോഗിക്കുന്നത് വ്യാപകമാണെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിര്‍ത്തി യില്‍ പരിശോധന നടത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.