Breaking News

ചിരിയുടെ സുല്‍ത്താന് വിട : മാമുക്കോയക്ക് കേരളത്തിന്റെ യാത്രാമൊഴി ; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബ ര്‍ സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ 11ഓടെയാണ് ഖബറടക്ക ചടങ്ങുകള്‍ പൂ ര്‍ത്തിയായത്. ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യയാത്ര നല്‍കാന്‍ എ ത്തിയിരുന്നു.

കോഴിക്കോട് : അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം കബറടക്കി. പൂര്‍ണ ഔദ്യോഗിക ബഹുമതി കളോടെ കോഴിക്കോട് നഗരത്തിലെ കണ്ണംപറമ്പ് ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം. രാവിലെ 11ഓടെ യാണ് ഖബറടക്ക ചടങ്ങുകള്‍ പൂര്‍ത്തിയായത്. ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന് അന്ത്യയാത്ര ന ല്‍കാന്‍ എത്തിയിരുന്നു.

വീട്ടില്‍ ഒമ്പതര വരെ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയ ത്.അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷ മാണ് കണ്ണംപറമ്പിലേക്ക് എടു ത്തത്. ഇവിടെ നിന്ന് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. മാമുക്കോയയുടെ വീട്ടില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരപരിധിയി ലാണ് കണ്ണംപറമ്പ് ഖബര്‍സ്ഥാനി.

മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും പ്രിയ താരത്തെ അവസാനമായി ഒരു നോക്ക് കാ ണാനുള്ളവരുടെ ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മുതല്‍ രാത്രി പത്ത് വരെ കോഴിക്കോ ട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ട ആ യിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതി നെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാമുക്കോയ യുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. ഉച്ചക്ക് 1.5 ഓടെ മരണം സ്ഥിരീകരിക്കുകയായി രുന്നു. ബന്ധുക്കളെല്ലാം ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഹൃദയാഘാതത്തിന് പുറമെ തല ച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം

കല്ലായിപ്പുഴയുടെ ഓരങ്ങളിലെ തടിവ്യാപാര മേഖലയില്‍ നിന്നു നാടകത്തിന്റെ കൈപിടിച്ചു വെള്ളിത്തി രയില്‍ എത്തിയ അദ്ദേഹം കോഴിക്കോടിന്റെ ഭാഷയും ശൈലിയും കൊണ്ടു വെള്ളിത്തിരയില്‍ അനിവാ ര്യ ഘടകമായിത്തീര്‍ന്നു. തനിമ മുറ്റിനില്‍ക്കുന്ന ഹാസ്യമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കോഴിക്കോ ടന്‍ സംഭാഷണശൈലിയുടെ സമര്‍ത്ഥമായ പ്രയോഗത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മമ്മദി ന്റെയും ഇമ്പച്ചി ആയിശയുടേയും മകനായി 1946-ല്‍ കോഴിക്കോട് ജില്ലയിലെ പള്ളിക്കണ്ടിയിലായിരുന്നു ജനനം. കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ പത്താംക്ലാസ് വരെ പഠനം. പഠനകാലത്തു തന്നെ നാടക ത്തിലഭിനയിക്കുമായിരുന്നു. നാടകവും കല്ലായിലെ മരമളക്കല്‍ ജോലിയും അദ്ദേഹം ഒരുമിച്ചുകൊണ്ടു പോയി.

1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് മാമുക്കോയയുടെ സിനിമയിലെ രം ഗപ്രവേശം. യു എ ഖാദറിന്റെ തിരക്കഥയില്‍ നിലമ്പൂര്‍ ബാലന്‍ സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് അവ സരങ്ങളൊന്നും ലഭിക്കാതെ അഞ്ച് വര്‍ഷം പിന്നിട്ട അദ്ദേഹത്തിന് അടുത്ത സിനിമയിലേക്ക് അവസരം വാങ്ങി കൊടുത്തത് വൈ ക്കം മുഹമ്മദ് ബഷീര്‍ ആണ്.

നാല്‍പത് വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ 450ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പെരുമഴക്കാലത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ ഡില്‍ പ്രത്യേക പരാമര്‍ശവും ഇന്ന ത്തെ ചിന്താവിഷയത്തിലെ അഭിനയത്തിന് മികച്ച കൊമോഡിയനുള്ള പുരസ്‌കാരവും ലഭിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.