രഖില്‍ തോക്ക് വാങ്ങാന്‍ പോകുന്നതിന്റെയും ഇടനിലക്കാരനായ മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോഗിക്കാന്‍ പലിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്
കൊച്ചി : കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥനി മാനസയെ വെടിവെച്ചു കൊലപ്പെടുത്തിയ കേ സിലെ പ്രതി രഖില്‍ തോക്കുവാങ്ങാന്‍ പോയതിന്റെ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. രഖില്‍ തോ ക്ക് വാങ്ങാന്‍ പോകുന്നതിന്റെയും ഇടനിലക്കാരനായ മനേഷ് കുമാര്‍ വര്‍മ തോക്ക് ഉപയോ ഗിക്കാന്‍ പലിശീലിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. രഖില്‍ തോക്ക് വാങ്ങാന്‍ മുന്‍ഗറിലേ ക്ക് പോകുന്ന ദൃശ്യങ്ങളില്‍ ഇടനില ക്കാരെയും കാണാം. ഇടനിലക്കാരനായ മനേഷ് തോക്ക് ഉപയോ ഗിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കഴിഞ്ഞദിവസം അറസ്റ്റിലായ മനേഷ് കുമാറിന്റെ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. രഖിലി ന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശികളായ സോനു കുമാര്‍ മോദി, മനേഷ് എന്നിവരെയും പൊലീ സ് ഇന്നലെ പിടികൂടിയിരുന്നു.
മാനസയെ കൊലപ്പെടുത്തുന്നതിനു മുമ്പ് രഖിലിന് തോക്ക് ഉപയോഗിക്കാന്‍ കൃത്യമായ പരിശീലനം ലഭിച്ചിരുന്നെന്നായിരുന്നു പൊലീസ് നിഗ മനം. തോക്ക് വാങ്ങിയ ബീഹാറില്‍ നിന്ന് തന്നെയാകും പരിശീലനം ലഭിച്ചതെന്നുമായിരുന്നു പൊലീസിന്റെ കണക്കുക്കൂട്ടല്‍. ഇതെല്ലാം ശരിവെക്കുന്ന തര ത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളില്‍ കാണുന്നത് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച അ തേ തോക്കാണെന്നാണ് പൊലീസ് വിലയിരുത്തല്‍.
കള്ള തോക്ക് നിര്‍മാണത്തിന്റെയും വില്‍പ്പനയുടെയും പ്രധാനകേന്ദ്രമായ മുന്‍ഗറില്‍ നിന്നാണ് സോനു കുമാര്‍ മോദിയെ കേരള പൊലീസ് പിടികൂടിയത്. സോനു കുമാര്‍ നല്‍കിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്‌സി ഡ്രൈവറുമായ ബസ്സര്‍ സ്വദേശി മനേഷ് കുമാ റിന്റെ അറസ്റ്റിന് സഹായകമായത്.
അതേസമയം, ഇതുവരെ ഇരുപതോളം തോക്കുകള്‍ വിറ്റിട്ടുണ്ടെന്നാണ് അറസ്റ്റിലായ സോനുകു മാര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് കേരളത്തില്‍ നിന്നു ള്ള കൂടുതല്‍പേരുടെ നമ്പരുകള്‍ ലഭിച്ചതായും വിവരമുണ്ട്. ഈ നമ്പരുകള്‍ കേന്ദ്രീകരിച്ചും പൊ ലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസില്‍ നേരത്തെ ചോദ്യം ചെയ്ത രഖിലിന്റെ സുഹൃത്തിനെ വീണ്ടും ചോദ്യംചെയ്‌തേക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.