Kerala

മാധ്യമ സ്വാതന്ത്ര്യം ശരീരത്തില്‍ ആത്മാവ് പോലെ ; ജനാധിപത്യ സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് : പിഡിടി ആചാരി

ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമായ കേസു കളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധി പ്രസ്താവ ങ്ങളാണ് നടത്തിയിട്ടുളള തെ ന്നും ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാരി

തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് പ്രത്യേകം എടുത്തുപ റയുന്നില്ലെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന 19(1)എ എന്ന ഭരണഘടനാ അനു ച്ഛേദം മാധ്യമ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുവെന്ന് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പി ഡി റ്റി ആചാ രി. കേരള മീഡിയ അക്കാദമി പത്രപ്രവര്‍ ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച ഭരണഘടനാദിനാചരണ-കാര്‍ട്ടൂണ്‍പ്രദര്‍ശന-പുസ്തക പ്രകാശന ചടങ്ങില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.

ചീഫ് സെക്രട്ടറി വി പി ജോയ് ഭരണഘടനാ ദിനാചരണത്തിന്റെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെ യും ഉദ്ഘാടനവും സുധീര്‍നാഥ് രചിച്ച് മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘മലയാള മാധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി ചീഫ് സെക്രട്ടറി വി പി ജോയ് പിഡിടി ആചാരി ക്ക് കൈമാറി. അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായി.

ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമ സ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്്. മാധ്യമ സ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം വിഷയമാ യ കേസുകളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമ സ്വാതന്ത്ര്യത്തിന് അനുകൂലമായ വിധി പ്രസ്താവങ്ങളാണ് നടത്തിയിട്ടുളള തെന്നും ആചാരി പറഞ്ഞു. ഭരണകൂടവും ജനാധിപത്യത്തി ന്റെ നാലാം തൂണായ മാധ്യമങ്ങളും തമ്മിലുളള തര്‍ക്കം എല്ലാക്കാലത്തുമുണ്ട്. വെല്ലുവിളികള്‍ മാധ്യമ ങ്ങളെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് മാധ്യമ ധര്‍മത്തിന് നിരക്കുന്നതല്ല.

1975ല്‍ രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടായി. എന്നാല്‍ 2014 മുതല്‍ തികച്ചും വ്യത്യസ്ത മായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണകൂടത്തിന് എതിരായി എഴുതിയാ ല്‍ ഇഡി പരിശോധന, അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തിയാല്‍ യുഎപിഎ ചുമത്തല്‍ എ ന്നതാണ് നിലവിലെ സ്ഥിതി. നിലവിലെ ല ക്ഷണങ്ങള്‍ രോഗമായി മാറുന്നതിന് മുമ്പ് അവയെ തുര ത്തി ജനാധിപത്യത്തെ സംരക്ഷിക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ ആ കര്‍ ത്തവ്യം നിര്‍വ്വഹിക്കുക തന്നെ വേണമെന്നും ആചാരി ‘ഭരണഘടനയും മാധ്യമങ്ങളും ‘എന്ന വിഷ യത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.

ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ ഏഴു പതിറ്റാണ്ടിലേറെക്കാലം മുന്നോട്ടുനയിച്ചു എന്നതില്‍ നി ന്നുതന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വെളിവാകുന്നുവെന്ന് ചീ ഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നിയമം ഭരണഘടനയാണ്. അതുകൊണ്ടുതന്നെ ഭരണഘടന യെ കുറിച്ചുളള അവബോധം ജനങ്ങള്‍ക്കു ണ്ടാകേണ്ടത് ആവശ്യമാണ്. ഇത്തരം ദിനാചരണങ്ങള്‍ അതിന് സഹായിക്കും. മലയാള മാധ്യമങ്ങളിലെ കാര്‍ട്ടൂണുകള്‍ സംബന്ധിച്ച സുധീര്‍നാഥിന്റെ പു സ്തകം സമഗ്ര മാണെന്നും സത്യം മധുരത്തില്‍ പൊതിഞ്ഞ് നല്‍കുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകളെ ന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

നമ്മുടെ നാടിന്, ജനങ്ങള്‍ക്ക്,സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് സംരംക്ഷണം നല്‍കിവരുന്ന ഇന്ത്യയു ടെ മഹത്തായ ഭരണഘടന ഇനി എത്രകാലം നിലനില്‍ക്കും എന്ന ആശ ങ്ക ഉയരുന്ന കാലമാണി തെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മാധ്യമങ്ങളിലെ ചിരി യാണ് കാര്‍ട്ടൂണുകള്‍. ആ ചിരി മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഭരണകേന്ദ്രങ്ങളെ തൊട്ട് കാര്‍ട്ടൂ ണുകള്‍ വരയ്ക്കാനാവാത്ത സ്ഥിതിയാണുളളതെന്നും ആര്‍ എസ് ബാബു ചൂണ്ടിക്കാട്ടി.

1933-ലാണ് മലയാളമാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ ശക്തമായി തുടങ്ങിയതെന്നും ആദ്യ കാര്‍ട്ടൂണ്‍ വന്നപ്പോള്‍ തന്നെ രാജാവിന് ‘അണ്‍പ്ലഷര്‍’ഉണ്ടായി എന്നും പ്രസിദ്ധീ കരിച്ച പത്രം മാപ്പു പറയണ മെന്നും തിരുവിതാംകൂര്‍ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ അറിയിച്ചതായി രേഖകളിലുണ്ടെന്ന് സു ധീര്‍നാഥ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘അണ്‍പ്ലഷര്‍’ എന്ന വാക്കിന് വലിയ പ്രസക്തിയുളള കാലത്താണ് തന്റെ ‘മലയാള മാദ്ധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകം പ്രസിദ്ധീ കരിക്കപ്പെടു ന്നതെന്നും അദ്ദേ ഹം പറഞ്ഞു.

മാധ്യമസാക്ഷരത പകര്‍ന്നുനല്‍കുക എന്ന കര്‍ത്തവ്യത്തിനൊപ്പം ഭരണഘടനാ അവബോധം സൃ ഷ്ടിക്കാനുളള ശ്രമങ്ങളുമായി കേരള മീഡിയ അക്കാദമി മുന്നോട്ടുപോകു മെന്ന് അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

നവംബര്‍ 26 ഭരണഘടനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് കേരള മീഡിയ അക്കാദമി പ ത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്. ചട ങ്ങില്‍ പിഡിടി ആചാരി ഭര ണഘടനയുടെ ആമുഖം വായിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ബാബു, മുന്‍ പ്രസിഡന്റ് കെ പി റെജി, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കേരളപത്രപ്രവര്‍ത്തക യൂണി യന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി.നായര്‍ നന്ദി പ്രകാശിപ്പിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.