Kerala

മാധ്യമ ലോകം ത്യക്കാക്കരയില്‍ (തൃക്കാക്കര സ്‌ക്കെച്ചസ്)

സുധീര്‍നാഥ്

സുധീർ നാഥ്

1953 സെപ്തംബര്‍ 9. ഡല്‍ഹിയിലെ നാഷ്ണല്‍ സ്റ്റേഡിയത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സഹായിക്കാന്‍ ധനശേഖരാര്‍ത്ഥം ക്രിക്കറ്റ് മത്സരം നടത്തി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നയിക്കുന്ന പതിനൊന്നംഗ പാര്‍ലമെന്‍റ് ടീമും, വൈസ് പ്രസിഡന്‍റ് രാധാക്യഷ്ണന്‍ നയിക്കുന്ന പ്രസിഡന്‍റ് ടീമും തമ്മിലായിരുന്നു മത്സരം. പ്രസിഡന്‍റ് ടീമില്‍ മലയാളിയായ രാഷ്ട്രീയകാര്യ ലേഖകന്‍ ആര്‍ സുന്ദരം അയ്യര്‍ എന്ന സുന്ദരം സ്വാമിയും ഉണ്ടായിരുന്നു. അദ്ദേഹം ത്യക്കാക്കര സ്വദേശിയാണ്.

1946ല്‍ എറണാകുളം മഹാരാജാസ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്നപ്പോള്‍ ത്യപ്പൂണിത്തുറ പൂജാ ക്രിക്കറ്റില്‍ സ്ഥിരായി ജയിക്കുന്ന കൊട്ടാരം തമ്പുരാക്കന്‍മാരുടെ ടീമിനെ തോല്‍പ്പിച്ചു. കേളപ്പന്‍ തമ്പുരാന്‍റെ ടീമിനെയാണ് മഹാരാജാസിന്‍റെ സുന്ദരം അയ്യര്‍ നയിച്ച ടീം തോല്‍പ്പിച്ചത്. എറണാകുളം മഹാരാജാസ് കോുജേിലെ മാത്തമെറ്റിക്സ് അദ്ധ്യാപകനായ ആര്‍ ദേവരാജ അയ്യരുടെ ചെറുമകനാണ്. ബിരുതം നേടിയ ശേഷം ഒരു വര്‍ഷം എറണാകുളം എസ്ആര്‍വി സ്ക്കൂളില്‍ അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചു. 1948ല്‍ ഡല്‍ഹിയിലേയ്ക്ക് വണ്ടി കയറി. കൊല്ലത്ത് നിന്നുള്ള മലയാള രാജ്യത്തിന്‍റെ ലേഖകനായാണ് ഡല്‍ഹിയിലേയ്ക്കുള്ള പ്രവേശനം. പിന്നീട് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ശങ്കേഴ്സ് വീക്കിലിയില്‍ ജോലി ചെയ്തു. ആര്‍ ആര്‍ വെങ്കിയുമൊത്ത് ഇന്ത്യന്‍ സ്പെക്ക്റ്റര്‍ എന്ന പത്രം തുങ്ങെി. അന്‍പതുകളുടെ തുടക്കത്തില്‍ ഡല്‍ഹി തമാശ എന്ന പേരില്‍ രാജു ഭരതനുമായി ചേര്‍ന്ന് ഒരു ടാബ്ളോയിഡ് തുങ്ങെി. ഗുജറാത്ത് സമാചാറിന്‍റെ ബ്യൂറോ ചീഫായിരുന്നു ഏറെ കാലം. പിന്നീട് ത്യശ്ശൂര്‍ എക്സ്പ്രസ് എന്നീ പത്രങ്ങളുടെ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു.

ക്രിക്കറ്റ് പോലെ അദ്ദേഹത്തിന് പ്രിയമായിരുന്ന കര്‍ണ്ണാട്ടിക്ക് സംഗീതം. ആഴത്തിലുള്ള അറിവ് അദ്ദേഹത്തിന് സംഗീതത്തില്‍ ഉണ്ടായിരുന്നു. സുന്ദരം അയ്യരുടെ സഹോദരനില്‍ ആര്‍ ബാലസുബ്രഹ്മണ്യം എന്ന ആര്‍ വി എസ് മണി കൊച്ചിയിലെ അറിയപ്പെടുന്ന ഭാഗവതരാണ്… അവിവാഹിതനായ അദ്ദേഹം ഡല്‍ഹിയില്‍ വെച്ച് മരണപ്പെട്ടു.

ഇന്ദിരാ ഗാന്ധിക്ക് കിച്ചന്‍ കാമ്പിനറ്റ് ഉണ്ടായിരുന്നു എന്നാണ് പിന്നാമ്പുറ വര്‍ത്തമാനം. അനൗദ്യോഗിക മാധ്യമ ഉപദേശകനും അതിലുണ്ടായിരുന്നു. മലയാളിയായ വി പി രാമചന്ദ്രന്‍. അദ്ദേഹം ഇപ്പോള്‍ ത്യക്കാക്കരയില്‍ ഓലിമുഗളിലാണ് വിശ്രമജീവിതം നയിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിക്കെതിരെ പരാമര്‍ശം നടത്തിയ വിപിആറിനെ റാഞ്ചിയിലേയ്ക്ക് സ്ഥലം മാറ്റി. അടിയന്തിരാവസ്ഥ കഴിഞ്ഞേ അദ്ദേഹത്തിന് ഡല്‍ഹിയില്‍ മടങ്ങി എത്താന്‍ സാധിച്ചുള്ളൂ. മാത്യഭൂമിയുടെ പത്രാധിപരായിരുന്നു വി പി രാമചന്ദ്രന്‍.ഏറെക്കാലം ഡല്‍ഹിയിലാരുന്ന അദ്ദേഹം എപി, പിറ്റിഐ, യുഎന്‍ഐ എന്നീ വാര്‍ത്താ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചു. യുഎന്‍ഐ ഡല്‍ഹി ബ്യൂറോ ചീഫായിരുന്നു. ഡല്‍ഹി പ്രസ് ക്ലബിന്‍റെ സെക്രട്ടറിയായി രണ്ട് വര്‍ഷം സേവനം അനുഷ്ടിച്ചിരുന്നു. ഡല്‍ഹി മലയാളി അസോസിയഷന്‍റെ പ്രസിഡന്‍റായി രണ്ട് വര്‍ഷം സേവനം അനുഷ്ടിച്ചു. മാധ്യമ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് കേസരി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. കേരള പ്രസ് അക്കാദമി ചെയര്‍മാനായിരുന്നു.

മാത്യഭൂമിയുടെ ഇപ്പോഴത്തെ പത്രാധിപര്‍ മനോജ് കെ ദാസാണ്. ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യാനെറ്റ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം മാത്യഭൂമിയുടെ നേത്യത്ത്വം ഏറ്റെടുത്തത്. മാത്യഭൂമി പത്രത്തെ വേറിട്ട ശൈലിയിലേയ്ക്ക് വളര്‍ത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് അഭിനന്ദനാര്‍ഹമാണ്.

അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ സത്യവ്യതന്‍ പല സ്ക്കൂപ്പ് വാര്‍ത്തകള്‍ എഴുതി പ്രശസ്തനാണ്. കുമ്പളങ്ങി സ്വദേശിയാണ് അദ്ദേഹം. ഗുരുവായൂര്‍ ക്ഷേത്രം കത്തിയത് അദ്ദേഹം ആദ്യമെത്തി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ലോ കോളേജിലെ നാല് വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണ നഗ്നമായി ഓടിയത് പിന്നില്‍ നിന്നുള്ള ക്യഷ്ണന്‍നായര്‍ സ്റ്റുഡിയോവിലെ ജനാര്‍ദനന്‍ എടുത്ത ചിത്രം സഹിതം മാത്യഭൂമിയില്‍ ഒന്നാം പുറത്ത് റിപ്പോര്‍ട്ട് ചെയ്തത് സത്യവ്യതനായിരുന്നു. തേവര കോളേജിലെ കെ.എസ്.യു സമരത്തെ തുടര്‍ന്ന് നടന്ന ലാത്തിചാര്‍ജില്‍ ഗുജറാത്തി വിദ്യാര്‍ത്ഥി മുള്‍ജിക്ക് പരിക്ക് പറ്റി. മുരളി എന്ന് പ്രൂഫില്‍ തിരുത്തിയത് വഴി വലിയ ബഹളമുണ്ടായി. മുരളി കൊലപാതകം വലിയ സമരമായി. അത് റിപ്പോര്‍ട്ട് ചെയ്തു. പ്രൂഫിങ്ങില്‍ വന്ന തിരുത്ത് വലിയ പുലിവാലായത് ചരിത്രം.

മുതിര്‍ന്ന ഫോട്ടോഗ്രാഫറായ ജീവന്‍ ജോസ് ഫോട്ടോ ജേര്‍ണലിസത്തില്‍ നല്‍കിയ പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല. പി രാജവ് എന്ന നേതാവിനെ ലോക ശ്രദ്ധയില്‍ കൊണ്ടു വന്ന ഒരു വാര്‍ത്താ ചിത്രം ഇന്നും മനസില്‍ നിറഞ്ഞ് നില്‍ക്കുന്നു. ത്യക്കാക്കര സ്വദേശിയായ പി രാജീവ് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാണ്. മലയാള മനോരമയുടെ അസിസ്റ്ററ്റ് എഡിറ്റര്‍ കെ ജി നെടുങ്ങാടിയും, ഇന്ത്യന്‍ എക്സ്പ്രസിന്‍റെ ന്യൂസ് എഡിറ്ററായിരുന്ന പി പി മേനോനും ത്യക്കാക്കരയില്‍ ജീവിച്ചിരുന്നര്‍ തന്നെയാണ്.

ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് റിപ്പോര്‍ട്ടറായിരുന്ന എന്‍ ജെ എബ്രഹാമിനെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. രാജന്‍ കൊലക്കേസ് റിപ്പോര്‍ട്ടിങ്ങിലൂടെ എന്‍ ജെ എബ്രഹാം ദേശിയ തലത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിന്‍റെ മകനും ഇപ്പോള്‍ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ അസോസിയറ്റ് എഡിറ്ററുമായ രാജേഷ് എബ്രഹാമിനൊപ്പം ഡല്‍ഹിയില്‍ ഒബ്സര്‍വറില്‍ ജോലി ചെയ്തിരുന്നത് ഈ അവസരത്തില്‍ ഓര്‍ത്ത് പോകുന്നു. പിതാവിനെ കുറിച്ച് മകന്‍ പറഞ്ഞത്, ഇന്ത്യന്‍ എക്സ്പ്രസ് വിശേഷങ്ങള്‍ ഡോക്ടര്‍ സെബാസ്റ്റിന്‍ പോള്‍ പറഞ്ഞത്… 1984ല്‍ എന്‍ ജെ എബ്രഹാം അന്തരിക്കുമ്പോള്‍ എറണാകുളം പ്രസ് ക്ലബ് പ്രസിഡന്‍റായിരുന്നു.

റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ മേധാവി നികേഷ് കുമാറും, ഭാര്യയും വാര്‍ത്താ അവതാരകയുമായ റാണിയും താമസിക്കുന്നത് പത്തടി പാലത്തിന് സമീപമാണ്. സുധ നമ്പൂതിരി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി യൂണിറ്റില്‍ അസിസ്റ്റന്‍റ് സയന്‍സ് എഡിറ്ററാണ്. സമകാലിക മലയാളത്തിന്‍റെ പത്രാധിപര്‍ സജി ജയിംസ് എന്‍ജിഒ ക്വേര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. രേഖ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്‍റെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററാണ്. അവരുടെ പിതാവ് ഗോപിനാഥും മാധ്യമപ്രവര്‍ത്തകനാണ്.

ബിസിനസ് മാധ്യമ പ്രവര്‍ത്തന രംഗത്ത് മലയാളത്തില്‍ അപൂര്‍വ്വമായേ ആളുകള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. മലയാള മനോരമയുടെ ബിസിനസ് മാധ്യമ പ്രവര്‍ത്തന രംഗത്ത് സിവിവി ഭട്ടതിരി ഇപ്പോഴുമുണ്ട്. അദ്ദേഹം ത്യക്കാക്കരയിലുണ്ടെന്നത് ത്യക്കാക്കരയുടെ മാധ്യമ പെരുമയെ ശക്തമാക്കുന്നു. വര്‍ഷങ്ങളായി മനോരമയുടെ ഡയറിയും കലണ്ടറും തയ്യാറാക്കുന്നതും അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ തന്നെയായിരുന്നു.

അസാധു, ടക്ക് ടക്ക് തുടങ്ങിയ ഹാസ്യ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അക്കാലത്ത് ത്യക്കാക്കര പൈപ്പ് ലൈന്‍ ജംഗ്ഷന് സമീപമായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ ത്യക്കാക്കരയില്‍ തന്നെ ചങ്ങമ്പുഴ നഗറിലാണ് വിശ്രമ ജീവിതം നയിക്കുന്നത്.

ത്യശ്ശൂര്‍ എക്സപ്രസിന്‍റെ ജില്ലാ പ്രതിനിധിയായ കെ എസ് മൊഹിയുദ്ദീന്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയാണ്. എറണാകുളം പ്രസ് ക്ലബിന്‍റെ പലവട്ടം ഭാരവാഹിയാണ് മാധവന്‍. ഇരുവരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ സംഘടനാ നേതാക്കളാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ഹിന്ദു പത്രത്തില്‍ നിന്ന് റിട്ടയറായ എസ് രംഗമണി, യുഎന്‍ഐ പ്രതിനിധിയായിരുന്ന എ ബാലചന്ദ്ര പ്രഭുവും, ത്യക്കാക്കരയിലാണ്. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പപ്പന്‍ ചേട്ടന്‍റെ മകനാണ് ഫോട്ടോഗ്രാഫറായ കെ പി തിരുമേനി. കൊച്ചിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ പ്രത്യേക സ്ഥാനമുള്ള കുടുംബമാണ് അദ്ദേഹത്തിന്‍റേത്.

ത്യക്കാക്കര സ്വദേശിയാണെങ്കിലും മാധ്യമത്തിന്‍റെ ജില്ലാ ലേഖകനാണ് പി എ സുബൈര്‍. കോളേജ് പഠനം കഴിഞ്ഞ് ഈ രംഗത്ത് സജീവമായതാണ് അദ്ദേഹം. ആദ്യകാലങ്ങളില്‍ എന്നോടൊപ്പം മാധ്യമ പ്രവര്‍ത്തന രംഗത്ത് സഹകരിച്ച സുബൈറുമായി എത്രയോ യാത്രകള്‍ നടത്തിയിരിക്കുന്നു.

ആകാശവാണിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് രാജ്മോഹന്‍. 1996ല്‍ ഡല്‍ഹി ആകാശവാണിയില്‍ അദ്ദേഹത്തെ കാണുവാന്‍ പോയത് ഒരു അനുഭവമായിരുന്നു. ആകാശവാണിയുടെ അകത്തളങ്ങില്‍ അന്ന് ആദ്യമായി കയറി. ഇപ്പോള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍റെ അസിസ്റ്ററ്റ് ന്യൂസ് ഡയറക്ടറാണ് അദ്ദേഹം. മലയാള മനോരമയുടെ ത്യക്കാക്കരയുടെ മുഖമായി ബാബു പല്ലച്ചി മാറിയിട്ട് വര്‍ഷങ്ങളേറെയായി. ത്യക്കാക്കര വിശേഷങ്ങള്‍ക്ക് മനോരമയുടെ താളുകളില്‍ ബാബു എത്രയോ സ്ഥലം കണ്ടെത്തി.

മാത്യഭൂമിയിലും, മാധ്യമത്തിലും, ആകാശവാണിയിലും വാര്‍ത്തകള്‍ നല്‍കിയ ഇ ജി ക്യഷ്ണന്‍ നമ്പൂതിരിയും മാധ്യമ രംഗത്തുണ്ട്. ടി എ സുപ്രന്‍ മാധ്യമം, വര്‍ത്തമാനം, തേജസ് എന്നീ പത്രസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരാണ്. ജനയുഗം പത്രത്തില്‍ ജി ബാബുരാജ് എറണാകുളത്തെ ന്യൂസ് എഡിറ്ററാണ്. കെ എ മാര്‍ട്ടിന്‍, ഷാജഹാന്‍, അരുണ്‍ തുടങ്ങിയവര്‍ സജീവമായി മാധ്യമ രംഗത്ത് ത്യക്കാരയില്‍ നിന്ന് ഇപ്പോഴുള്ളവരാണ്.

ഷെഫീക്ക് പി ബി മാത്യഭൂമിയുടെ ത്യക്കാക്കര ലേഖകനും, ഭാര്യ നെഹീമ പൂന്തോട്ടത്തില്‍ മാധ്യമത്തിന്‍റെ കൊച്ചി ലേഖികയാണ്. പി എം മാഹിന്‍കുട്ടി, ശ്യാംകുമാര്‍, ശിവശങ്കരപിള്ള എന്നിവര്‍ വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തനവുമായി ത്യക്കാക്കരയിലുണ്ട്. കെ എം അബ്ബാസും, വി ടി ശിവനും, ഡോ കെ പി മുഹമ്മദ് അഷ്റഫ്, ടി എം തങ്കപ്പന്‍ തുടങ്ങിയവര്‍ ത്യക്കാക്കരയില്‍ തന്നെ. രാഷ്ട്രീയ പ്രവര്‍ത്തനവും, മാധ്യമപ്രവര്‍ത്തനവും ഒരുമിച്ചാണ് അവര്‍ കൊണ്ടു പോകുന്നത്. ഹോമിയോ ഡോക്ടറായ കെ പി മുഹമ്മദ് അഷ്റഫ് ത്യക്കാക്കര പ്രസ് ക്ലബ് പ്രസിഡന്‍റും, പി എം മാഹിന്‍കുട്ടി സെക്രട്ടറിയുമാണ്.

മാധ്യമ പ്രവര്‍ത്തകരുടെ പഠനകളരിയായ കേരള മീഡിയ അക്കാദമിയും ത്യക്കാക്കരയില്‍ തന്നെയാണ്. കേരളത്തിലെ ഒട്ടുമിക്ക പ്രധാന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ബന്ധമുള്ള സ്ഥാപനമാണ് ഇവിടം. കേരള പ്രസ് അക്കാദമി എന്നായിരുന്നു ആദ്യ കാലത്ത് പേര്. ഇവിടെ നിന്ന് ജേര്‍ണലിസം പഠിക്കണമെന്ന് ലേഖകന്‍ ആഗ്രഹിക്കുകയും, കുറഞ്ഞ മാര്‍ക്ക് കാരണം യോഗ്യത ഇല്ലെന്ന കാരണത്താല്‍ ആഗ്രഹം ഉപേക്ഷിച്ചു. പില്‍ക്കാലത്ത് അതിഥി അദ്ധ്യാപകനായി അവിടെ പോകുന്നു എന്നത് കാലത്തിന്‍റെ വിളി. 2019ലെ മാധ്യമ ഫെല്ലോഷിപ്പ് ലേഖകനായിരുന്നു. ഇന്ന് ദിവസേന ഉള്ള കാര്‍ട്ടൂണിന് പുറമെ നാല് കോളങ്ങള്‍ എഴുതുന്നു.

ആദ്യകാലത്ത് ആകാശം മുട്ടേ ഉയര്‍ന്ന ദൂരദര്‍ശന്‍റെ ടവറ് കാണാന്‍ സൈക്കിളില്‍ സുഹ്യത്തുക്കളുമായി കാക്കനാട് കളക്ട്രേറ്റിന് സമീപം പോയത് ഓര്‍ക്കുകയാണ്. അത് ഒരു അത്ഭുത ടവറായാണ് ഞങ്ങള്‍ക്കന്ന് തോന്നിയിരുന്നത്. മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ 24 തല്‍സമയം ലോകം കാണുന്നത് ത്യക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റുഡിയോയില്‍ നിന്നാണ്. റിപ്പോര്‍ട്ടര്‍ ചാനലും ത്യക്കാക്കര കേന്ദ്രീകരിച്ചാണ് പ്രക്ഷേപണം ചെയ്യുന്നത്. സൂര്യയുടെ കൊച്ചു ടിവി ത്യക്കാക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍പ് കൈരളി ചാനല്‍ ത്യക്കാക്കര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. കൊച്ചി എഫ് എം നിലയം സ്ഥിതി ചെയ്യുന്നത് എന്‍ജിഒ ക്വോര്‍ട്ടേഴ്സിലാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.