Breaking News

മാധ്യമ പ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് വിനായകന്‍

വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തര ത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്ക ണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാ പണം നടത്തിയത്.

കൊച്ചി : ഒരുത്തി സിനിമയുടെ പ്രചാരണത്തിനിടെ മാധ്യമപ്രവര്‍ത്തകക്കെതിരായ വിവാദ പരാമര്‍ശത്തി ല്‍ ക്ഷമ ചോദിച്ച് വിനായകന്‍. മാധ്യമപ്രവര്‍ത്തകക്ക് വിഷമം നേരിട്ടതില്‍ ഖേദിക്കുന്നെന്നും പരാമര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അത് വ്യക്തിപരമായിരുന്നില്ലെന്നും വിനായകന്‍ കുറിപ്പില്‍ പറയുന്നു.

വിനായകന്റെ ഫേസ്ബുക്ക് കുറിപ്പ്

നമസ്‌കാരം,

ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍ ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തി ന്മേല്‍(ഒട്ടും വ്യക്തിപരമായിരുന്നില്ല) വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

വിനായകന്‍

          കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു വി നായകന്റെ വിവാദപരാമര്‍ശം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറ ഞ്ഞു തരണമെന്നും വിനായകന്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു.’എന്റെ ലൈ ഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എ ന്നോടൊ പ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും.

ഒരു സ്ത്രീയോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ നേരിട്ട് ചോദിക്കും. അപ്പോള്‍ അവര്‍ മാന്യ മായി എന്നോട് പറയും, ‘നോ’. ഞാന്‍ വീണ്ടും ചോദിക്കുന്നു, എ ന്താണ് മീടൂ.?’ – അവിടെ ഇരുന്ന മാധ്യമ പ്ര വര്‍ത്തകയോടും തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അതിന് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്കണമെന്ന ആവ ശ്യവുമായി രംഗത്തെത്തിയത്. അതിന് പിന്നാലെയാണ് താരം ക്ഷമാപണം നടത്തിയത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.