ദോഹ: മാധ്യമസ്വാതന്ത്ര്യത്തിന്റെ അളവുകോലായ ആഗോള പ്രസ്ഫ്രീഡം ഇൻഡക്‌സിൽ മിഡിലീസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 79ാം റാങ്കിലാണ് ഖത്തർ. ആർഎസ്എഫ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരമാണ് ഖത്തർ മിന മേഖലയിൽ ഒന്നാമതെത്തിയത്.ഗസ്സയിൽ മാധ്യമ പ്രവർത്തകരെ വേട്ടയാടുകയും അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകയും ചെയ്ത ഇസ്രായേൽ മാധ്യമ സ്വാതന്ത്യത്തിൽ 112 ാം സ്ഥാനത്താണ്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച 11 സ്ഥാനമാണ് ഇടിഞ്ഞത്. ആഗോള തലത്തിൽ മാധ്യമ സ്വാതന്ത്ര്യം വൻ പ്രതിസന്ധി നേരിടുന്നതായി സൂചിക പറയുന്നു. 60 ശതമാനം രാജ്യങ്ങളിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞു. പത്ത് വർഷത്തിനിടെ മാധ്യമ സ്വാതന്ത്ര്യം അതീവ ഗുരുതരാവസ്ഥ നേരിടുന്ന രാജ്യങ്ങളുടെ എണ്ണം ഗണ്യമായി കൂടി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ഇതിൽപ്പെടും. 151ാം സ്ഥാനത്താണ് ഇന്ത്യ. 180 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. നോർവെ. എസ്റ്റോണിയ, നെതർലാൻഡ്‌സ് രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.