മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജ മായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിപി രാമചന്ദ്രന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യ സ ഹജമായ അസുഖത്തെ തുടര്‍ന്ന് കാക്കനാട്ടെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
ഇന്ത്യക്കകത്തും പുറത്തുമായി അരനൂറ്റാണ്ടുകാലം മാധ്യമപ്രവര്‍ത്തനം നടത്തിയ വിപിആര്‍ എന്നറിയ പ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്, വിദേശ റിപ്പോര്‍ട്ടിങ് അന്വേഷ ണാത്മക റിപ്പോര്‍ട്ടിങ് എന്നിവയില്‍ തനതായ പാത തുറന്ന വ്യക്തിയാണ്. മാതൃഭൂമി, അസോസിയേറ്റഡ് പ്രസ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിടിഐയുടെ പാകിസ്ഥാന്‍ ലേഖകനായി ലാഹോറിലും റാവല്‍പിണ്ടിയിലും പവര്‍ത്തിച്ചു. ഇക്കാലത്ത് പ്രസിഡന്റ് അയൂബ് ഖാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് പാകിസ്ഥാനു പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്തത് രാമചന്ദ്രനായിരുന്നു.
ഉഗാണ്ടയിലെ ഏകാധിപതി ഈദി അമീനെ ഇന്റര്‍വ്യൂ ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വിപിആര്‍. കേരളാ പ്രസ് അക്കാദമിയില്‍ ആദ്യം കോഴ്സ് ഡയറക്ടറായും പിന്നീട് രണ്ട് ടേം ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.