മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദുബായ് ഭരണാധികാരിക്ക് ക ത്തെഴുതിയിട്ടില്ലന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. സ്വപ്നാ സുരേഷ് പറയു ന്നത് വസ്തുത വിരുദ്ധമാണെന്നും ജലീല്‍
കോഴിക്കോട്: മാധ്യമം പത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് താന്‍ ദുബായ് ഭരണാധികാരിക്ക് കത്തെഴു തിയിട്ടില്ലന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ എംഎല്‍എ. സ്വപ്നാ സു രേഷ് പറയുന്നത് വസ്തുത വിരുദ്ധമാണ്. കോവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ ചികല്‍സ കിട്ടാതെ മരിച്ചയാളുകളുടെ പടം വച്ച് മുന്‍ പേജില്‍ മാ ധ്യമം പത്രം ഒരു ഫീച്ചര്‍ ചെയ്തു. ആ വിവരങ്ങള്‍ ശരിയാണോ, അങ്ങിനെ ഗള്‍ഫ് നാടുകളില്‍ ചികല്‍സ കിട്ടാതെ ആളുകള്‍ മരിച്ചിട്ടുണ്ടായിരുന്നോ എന്നറിയാന്‍ ദുബായ് കോണ്‍സല്‍ ജനറലിന് തന്റെ പേഴ്സ ണല്‍ മെയില്‍ ഐഡിയില്‍ നിന്ന് കത്തയിച്ചിരുന്നു. പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലാ തെയാണ് അത് ചെയ്തതെന്നും കെ ടി ജലീല്‍ വ്യക്തമാക്കി.
ഈ കത്ത് ഒരു വാട്സാപ് മെസേജായി കോണ്‍സല്‍ ജനറലിന്റെ പിആര്‍ഒ എന്ന നിലയില്‍ സ്വപ്നക്കും അ യച്ചിരുന്നു. ഇനി മാധ്യമം പത്രം നിരോധിക്കണമെന്ന് ഞാന്‍ ആ വശ്യപ്പെട്ടിട്ടുണ്ടെങ്കില് ആ വാട്സാപ് ചാ റ്റ് അവര്‍ പുറത്ത് വിടട്ടേയെന്നും കെ ടി ജലീല്‍ പറഞ്ഞു. തന്റെ ഫോണിലെ വാട്സ് ആപ്പ് മെസേജുകള്‍ എല്ലാം എന്‍ഐഎ വീണ്ടുടുത്തിട്ടുള്ളതാണ്. അവര്‍ എല്ലാം പരിശോധിക്കുകയും ചെയ്തതാണ്.
തനിക്ക് വിദേശത്തോ സ്വദേശത്തോ യാതൊരു ബിസിനസ് സംരഭംങ്ങളുമില്ല. യാതൊരുഅനധികൃത നിക്ഷേപങ്ങളും തനിക്കില്ല. നികുതി അടക്കാത്ത ഒറ്റപ്പൈസ പോലും തന്റെ അടുത്തില്ലന്നും കെ ടി ജലീല്‍ വ്യക്തമാക്കി. യൂത്ത് ലീഗ് സെക്രട്ടറിയായിരുന്നപ്പോള്‍ കുറച്ചുകാലം ഒരു ട്രാവല്‍ ഏജന്‍സി നടത്തിയരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ അത് അടച്ചുപൂട്ടുകയും ചെയ്തായും കെ ടി ജലീല്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.