Home

‘മാധവവാര്യരെ അറിയാം, അദ്ദേഹവുമായി ബിസിനസ് ബന്ധമില്ല ‘; സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയു മായി മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃ ത്താണെന്നും ബിസിനസ് ബന്ധമൊന്നും ഇല്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറം : സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃത്താണെന്നും ബിസിന സ് ബന്ധമൊന്നും ഇല്ലെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറച്ച് ദിവസങ്ങളായി പച്ചക്കള്ള ങ്ങ ളുടെ കുത്തൊഴുക്കാണ് നടക്കുന്നത്. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ചആര്‍ഡിഎസ് എന്ന സ്ഥാ പനവും മാധവവാര്യരും തമ്മില്‍ തര്‍ക്കങ്ങളുണ്ട്. ഇതേ തുടര്‍ന്നാണ് ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.

എച്ച്ആര്‍ഡിഎസിന് എതിരെ മാധവ വാര്യര്‍ മുംബൈ കോടതിയില്‍ കേസ് കൊടുത്തിരുന്നു. അട്ട പ്പാടിയില്‍ വീട് വെച്ച് നല്‍കിയതിന് പണം നല്‍കാത്തത് സംബന്ധിച്ചാണ് കേസ്. 200 വീടുകള്‍ നിര്‍ മ്മിച്ച് നല്‍കിയത് വാര്യര്‍ ഫൗണ്ടേഷനാണ്. എന്നാല്‍ അതിന് പണം നല്‍കുന്നതിന് പകരം വണ്ടി ച്ചെക്കാണ് കമ്പനി നല്‍കിയത്. താന്‍ മന്ത്രിയായപ്പോള്‍ വാര്യര്‍ ഫൗണ്ടേഷന്റെ ഒരു പരിപാടിക്ക് പോ യിരുന്നു. അവിടെ വെച്ച് ഒരു ചായ കുടിച്ചതല്ലാതെ മറ്റൊരു ബന്ധവും അദ്ദേഹവുമായിട്ടില്ല. അദ്ദേ ഹത്തിന്റെയും തന്റെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചാല്‍ അക്കാര്യം ബോധ്യമാകുമെന്നും ജലീല്‍ വിശദീകരിച്ചു.

ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കാന്‍ തീരുമാനിക്കുന്ന സമയത്ത് താന്‍ മന്ത്രിയായിരുന്നില്ല. വിഷ യത്തില്‍ ഇടപെട്ടിട്ടില്ല. 2014ല്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റാണ് ഡി ലിറ്റ് നല്‍കാന്‍ തീരുമാനി ച്ചത്. ഡി ലിറ്റ് നല്‍കാന്‍ തീരുമാനിച്ച അന്നത്തെ വൈസ് ചാന്‍സലര്‍ ഇന്നത്തെ ബിജെപി നേതാവാ യിരുന്നു. അന്ന് അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രി. അതൊന്നും അറിയാതെ അവര്‍ എന്തൊക്കയോ വിളിച്ചുപറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നട്ടാല്‍ കുരുക്കാത്ത ആരോപണങ്ങളാണ് സ്വപ്ന ഉന്നയിക്കു ന്നത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും പറ്റി അവര്‍ പറയുന്നത് കേട്ടാല്‍ അറപ്പുളവാക്കും. ഇ തൊക്കെ ജനം തള്ളിക്കളയും. ഇതിലെല്ലാം അന്വേഷണം നടത്തണം. എന്നാല്‍ ആരൊക്കെയാണ് ഇവരുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവന്‍ വാര്യര്‍ ജലീലിന്റെ ബിനാമിയാണെന്ന് സ്വപ്ന ആരോപിച്ചിരു ന്നു. ഷാര്‍ജ സുല്‍ത്താന് ഡി ലിറ്റ് നല്‍കുന്ന വിഷയത്തില്‍ ജലീല്‍ ഇടപെട്ടുവെന്നും ആരോപിച്ചി രുന്നു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.