ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്,ലൈല ദമ്പതികളുടെ വീട്ടുവളപ്പില്‍ നിന്ന് പൊലിസ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നു. മൃതദേഹങ്ങള്‍ കഷണങ്ങളാക്കി ആഴത്തില്‍ കുഴിച്ചുമൂടുകയായിരുന്നു
ഇലന്തൂരില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട നരബലിക്കേസില്‍ അതിക്രൂരമായ കൊലപാത കമാണ് പ്രതികള്‍ നടത്തിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീ കളെ കൊലപ്പെടുത്തിയ ശേഷം മാംസം പാകം ചെയ്ത് ഭക്ഷിച്ചതായി അറസ്റ്റിലായ പ്രതി കളില്‍ ഒരാളായ ലൈല പൊലീസിന് മൊഴി നല്‍കി
പത്തനംതിട്ട: ഇലന്തൂരില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഇരട്ട നരബലിക്കേസില്‍ അതിക്രൂരമായ കൊലപാതകമാണ് പ്രതികള്‍ നടത്തിയതെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്ത്രീകളെ കൊല
സാമ്പത്തിക ഉന്നമനവും ഐശ്വര്യവും നേടാനാണ് പ്രതികള്‍ കൃത്യം നട ത്തി യതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. ദേവപ്രീതിക്കായാണ് സ്ത്രീ കളെ കൊ ലപ്പെടുത്തി യത്. കൊച്ചി ചിറ്റൂര്‍ റോഡില്‍ നിന്നും കൊണ്ടു പോയ പത്മയെ പ്ലാ സ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു. ജീ വനോടെ കഴുത്തില്‍ ക ത്തി കുത്തിയിറക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പത്മയുടെ മൃതദേഹം 56 കഷണങ്ങളായാണ് വെട്ടി നുറുക്കിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ ബക്ക റ്റിലാക്കി കൊണ്ടുപോയാണ് കുഴിച്ചിട്ടത്. ലൈലയാണ് കഴുത്തില്‍ കത്തി കുത്തിയിറക്കിയത്. കട്ടി ലില്‍ കെട്ടിയിട്ടശേഷം വായില്‍ തുണി തിരുകി. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചശേഷം പത്മയുടെ രഹസ്യ ഭാഗത്ത് കത്തി കുത്തിക്കയറ്റി മുറിവേല്‍പ്പിച്ചു. ലൈലയുടെ
സെപ്റ്റംബര്‍ 26 നാണ് പത്മയെ കാണാതാകുന്നത്. അന്ന് രാവിലെ എറ ണാ കുളം ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നു മാണ് പത്മയെ ഷാഫി കൂട്ടിക്കൊണ്ടുപോകുന്നത്. അന്നേദി വസത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തു നിന്നും വെള്ള സ്‌കോര്‍പിയോ കാറില്‍ കയറി പോകുന്ന ദൃശ്യം ലഭിച്ചതാണ് കേസില്‍ നിര്‍ണാ യകമായത്. സെപ്റ്റം ബര്‍ 26 നാണ് പത്മയെ കൊലപ്പെടുത്തുന്നത്.
അതേസമയം പോലീസ് പ്രതിയുടെ മൊഴി പൂര്‍ണമായും വിശ്വാസത്തി ലെടു ത്തിട്ടില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കൂടുതല്‍ അന്വേഷണം വേണ മെന്ന് പൊലീസ് അറിയിച്ചു. നരബലിക്കു മുമ്പ് സ്ത്രീകളുടെ ആഭരണങ്ങള്‍ ഷാഫി കൈക്കലാക്കി. ഇ ത് പിന്നീട് എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ബാങ്കുകളില്‍ പണയം വച്ചെന്നും പൊലീസ് പറ ഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.