Home

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ ; ഉദ്ധവ് സര്‍ക്കാറിന്റെ ഭാവിയില്‍ തീരുമാനം, വിമതര്‍ തിരിച്ചെത്തുമെന്ന് ഷിന്‍ഡേ

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഇതിനായി പ്രത്യേക സഭാസ മ്മേളനം നാളെ രാവിലെ 11ന് ചേരും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വൈകിട്ട് 5ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്

മുംബൈ : ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഇതിനായി പ്ര ത്യേക സഭാ സമ്മേളനം നാളെ രാവിലെ 11ന് ചേരും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെ ളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വൈകിട്ട് 5ന് മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവ ര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ ഉദ്ധവ് സര്‍ക്കാറിന്റെ ഭാവിയില്‍ നാളെ തീരുമാന മാകും.

ഉദ്ധവ് താക്കറെ സര്‍ക്കാരിനോട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാ ക്കള്‍ ഗവര്‍ണറെ കണ്ടു. ശിവസേനയുടെ 39 എംഎല്‍എമാര്‍ കോണ്‍ഗ്രസ്സിനുള്ള പിന്തുണ പിന്‍വലിച്ചതായും ഇതോടെ മ ഹാവികാസ് അഘാഡി സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായും ഗവര്‍ണറെ അറിയിച്ചതായി ഫ ട്നാവിസ് പറഞ്ഞു.

വിശ്വാസവോട്ടെടുപ്പിനെതിരെ
ശിവസേന സുപ്രീംകോടതിയിലേക്ക്

വിശ്വാസ വോട്ട് തേടണമെന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേന. ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് എംപി അറിയിച്ചു. 16 വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള കേസ് സുപ്രീംകോടതിയുടെ പരിഗണനയി ലാണെന്ന് റാവത്ത് പറഞ്ഞു.

ഈ കേസില്‍ തീര്‍പ്പുണ്ടാകാതിരിക്കെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധ നടപടിയാണ്. നിലവിലെ സാഹചര്യത്തില്‍ കേസില്‍ തീ ര്‍പ്പുണ്ടാകുന്നതുവരെ കാ ത്തിരിക്കുക എന്നതാണ് ഗവര്‍ണര്‍ക്ക് അഭികാമ്യമെന്നും സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു. സഭ യില്‍ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോട തിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാനും വ്യക്തമാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.