മഹാരാഷ്ട്രയിലെ റായ്ഗഡ് തീരത്ത് എകെ 47 തോക്കുകളും വെടിയുണ്ടകളും അടക്ക മുള്ള ആയുധങ്ങള ടങ്ങിയ ബോട്ട് കണ്ടെത്തി. മൂന്ന് എ കെ 47 തോക്കുകള്‍ ബോട്ടിലു ണ്ടായിരുന്നു. ബോട്ടില്‍ ആളുകളൊ ന്നും ഉണ്ടായിരുന്നില്ല. റായ്ഗഡ് ജില്ലയിലെ ഹരി ഹരേശ്വര്‍ തീരത്താണ് ആളില്ലാതെ ബോട്ട് കണ്ടെത്തിയത്.
എകെ 47 തോക്കുകള്‍ ഉള്‍പ്പടെ സ്ഫോടക വസ്തുക്കള്‍ ബോട്ടില്‍ ഉണ്ടായി രുന്നു. ഇതിന് പിന്നാലെ സം സ്ഥാന പൊലീസും കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭി ച്ചു. നാട്ടുകാരാണ് ബോട്ട് തീര ത്തെത്തിയ വിവ രം കോസ്റ്റ്ഗാര്‍ഡിനെ അറിയിച്ചത്.നിരവധി പാസ്പോര്‍ട്ടുകളും ബോട്ടില്‍ നിന്ന് ലഭിച്ചു.
റായ്ഗഡ് തീരത്ത് കണ്ടെത്തിയ ബോട്ട് അപകടത്തില്‍പ്പെട്ടതെന്ന് മഹാ രാഷ്ട്ര ഉപമുഖ്യമന്ത്രി ദേവ ന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. ഓസ്ട്രേലിയ യിലെ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ടെന്നും മസ്‌കറ്റില്‍ നിന്ന് യൂറോപ്പിലേക്ക് പോകുക യായിരുന്നെന്നും ഫഡ്നാവിസ് പറഞ്ഞു.
വേലിയേറ്റത്തെ തുടര്‍ന്ന് ബോട്ട് അപകടത്തില്‍പ്പെടുകയും റായ്ഗഡ് തീരത്തേക്ക് ഒഴുകിയെത്തുക യുമായിരുന്നു. ഭീകരഭീഷണി സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേ ര്‍ത്തു. ബോട്ടില്‍ ആയുധ ങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ മഹാരാഷ്ട്രയിലെ തീരദേശങ്ങളിലും റായ്ഗഡ് ജില്ലയിലും അതീ വ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.