Breaking News

മഹാരാഷ്ട്രയില്‍ അയോഗ്യത നീക്കം ; വിമത ശിവസേന എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ വിമത ശിവസേന എംഎല്‍എമാര്‍ സുപ്രീം കോടതിയിലേക്ക്.തങ്ങളെ അയോഗ്യരാക്കാനുള്ള നീക്ക ത്തിനെതിരെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിമതര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.വിമതരെ പിളര്‍ത്താന്‍ ഉദ്ധവ് താക്കറെ പക്ഷം നീക്കം നടത്തുന്ന തായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് വിമതരുടെ നിര്‍ണാടക നീക്കം.

തനിക്ക് പകരം ശിവസേന നിയമസഭാ കക്ഷി നേതാവായി അജയ് ചൗധരിയെ തിരഞ്ഞെടുത്ത തീരുമാന വും ഹര്‍ജിയില്‍ ഏകനാഥ് ഷിന്‍ഡെ ചോദ്യം ചെയ്യുന്നു. തങ്ങള്‍ ക്കാണ് പാര്‍ട്ടിയില്‍ ഭൂരിപക്ഷമെന്നും ഷിന്‍ഡെ പക്ഷം വാദിക്കുന്നു. ഈ സാഹചര്യത്തില്‍, അയോഗ്യതാ നോട്ടീസിന് സാധുത നല്‍കരുത് എ ന്നതാണ് ഷിന്‍ഡെയുടെ ആവശ്യം.

ഒരു ശിവസേന മന്ത്രി കൂടി ഷിന്‍ഡെ ക്യാമ്പിലെത്തി
ഒരു ശിവസേന മന്ത്രി കൂടി ഇന്ന് ഷിന്‍ഡെ ക്യാമ്പിലെത്തി. ഉദ്ധവ് താക്കറെയുടെ അടുത്ത അനുയായിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഉദയ് സാമന്താണ് ഷിന്‍ഡെ ക്യാമ്പില്‍ അവസാനമെത്തിയത്. അതേസമയം 20 വിമത എംഎല്‍എമാര്‍ ഉദ്ധവ് താക്കറെയുമായി ബന്ധപ്പെട്ടതായി ശിവസേന ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സഭയില്‍ വിശ്വാസ വോട്ടെടുപ്പ് വരുമ്പോള്‍ ചിത്രം വ്യക്തമാകുമെന്ന് മുതിര്‍ന്ന ശിവസേന നേതാക്കള്‍ അവകാശപ്പെടുന്നത്.

തങ്ങള്‍ ശിവസേന വിട്ടിട്ടില്ലെന്നും, പാര്‍ട്ടിക്കുള്ളില്‍ തങ്ങളാണ് ഭൂരിപക്ഷമെന്നും ശിവസേന ബാലാസാ ഹബ് പക്ഷം അവകാശപ്പെടുന്നു. ശിവസേനക്കുള്ളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്നും അ വര്‍ പറയുന്നു. ഉദ്ധവ് പക്ഷത്തിനെതിരെ നിലപാട് സ്വീകരിച്ച ഷിന്‍ഡെ പക്ഷം ശിവസേന ബാലാസാഹ ബ് എന്നാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. ഏകനാഥ് ഷിന്‍ഡെയെ നേതാവായി ശിവസേന ബാലാസാഹ ബ് ഏകകണ്ഠമായി തിരഞ്ഞെടുക്കുകയും ചെയ്തു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉള്ളതിനാല്‍, പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കു കയോ ചെയ്താലും തങ്ങളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്ന് ഷിന്‍ഡെ പക്ഷം വ്യക്തമാക്കുന്നു. ഭരണഘ ടനയുടെ പത്താം ഷെഡ്യൂളിലെ കൂറുമാറ്റ നിരോധന നിയമ പ്രകാരം, ഏതൊരു സാമാജിക സംഘത്തി നും, പാര്‍ട്ടിയുടെ ആകെ സാമാജികരുടെ എണ്ണത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ, മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യാവുന്നതാ ണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.