സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പരിശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാകുമെന്ന് നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍
തിരുവനന്തപുരം: കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിച്ച് തള്ളുമെന്ന് നിയുക്ത പ്രതിപക്ഷനേതാവ് വിഡി സതീശന്‍. മഹാ മാരി മൂലം കടുത്ത പ്രതിസന്ധിയിലായ സാഹചര്യത്തില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുന്നതാണ് പ്രതിപക്ഷ ധര്‍മമെന്ന് വിഡി സതീശന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പരി ശോധിച്ച് തെറ്റുകളില്‍ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവര്‍ത്തി ക്കുന്ന പ്രതിപക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസി വേണുഗോപാലിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേ ഹം. രമേശ് ചെന്നിത്തല അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും എല്ലാം പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെയും രണ്ടാം തലമുറ നേതാക്കളെയും ഏകോപിപ്പിച്ചു മുന്നോട്ടു പോകും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസിലെ പുനഃസംഘടന – നടപടിക്രമം അഖിലേന്ത്യാ കമ്മിറ്റി ആരംഭിച്ചിട്ടുണ്ട്. കേരള ത്തിലെ തോല്‍വിയുടെ കാരണം അന്വേഷിച്ച് റിപ്പോര്‍ട്ട് അവര്‍ നല്‍കുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.