Home

മഹാമാരിയില്‍ ജനങ്ങള്‍ക്ക് ഇല്ലാത്ത രക്ഷ കൊലക്കേസ് പ്രതികള്‍ക്ക് ; അഭയക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍

ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതി നിടയി ലാണ് കൊലക്കേസ് പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം : അഭയകേസ് പ്രതികള്‍ക്ക് ജാമ്യം സര്‍ക്കാര്‍ നടപടിക്കെതിരെ അഭയയ്ക്ക് നീതി ലഭിക്കാന്‍ പോരാടിയ ജോമോന്‍ പുത്തന്‍പുര യ്ക്കല്‍ രംഗത്തത്തി. ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയി ലെ  ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കു ന്നതിനിടയിലാണ് കൊലക്കേസ് പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷി ക്കാന്‍ ശ്രമിക്കുന്നത് എന്ന് ജോമോന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിനതടവും സിസ്റ്റര്‍ സെഫിയ്ക്ക് ജീവപര്യന്തവും കഠിനതടവും ആണ് 2020 ഡിസംബര്‍ 23ന് സി.ബി.ഐ. കോടതി ശിക്ഷ വിധിച്ചതെന്നും അഞ്ചു മാസം പോലും തികയുന്നതിനു മുന്‍പാണ് പ്രതികള്‍ക്ക് പരോള്‍ അനുവദി ച്ച് പുറത്തു പോയതെന്ന് ജോമോന്‍ ആരോപിച്ചു.

ഒന്നാം പ്രതി ഫാ. കോട്ടൂരിന് പരോള്‍ അനുവദിച്ച് നല്‍കിയതിന്റെ പിറ്റേന്നാണ് സെഫിക്കും അട്ടക്കു ളങ്ങര ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്താ ണ് പരോള്‍. സിസ്റ്റര്‍ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്ക് 90 ദിവസമാണ് പരോ ള്‍   അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്നും മെയ് 12 ബുധനാഴ്ച ഇവര്‍ പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ മെയ് 11 ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഫാ. കോട്ടൂരിനും 90 ദിവസമാണ് പരോള്‍.

28 വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് അഭയ കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.

ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഫേസ്ബുക്ക് കുറിപ്പ്:

കോവിഡിന്റെ പേരില്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും പരോള്‍ നല്‍കി പുറ ത്തിറക്കി. സിസ്റ്റര്‍ അഭയ കൊലക്കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും 90 ദിവസം പരോള്‍ നല്‍കി പുറത്തിറക്കി. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും മെയ് 12 ബുധ നാഴ്ച പുറത്തിറങ്ങി. ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ മെയ് 11 ചൊവ്വാഴ്ച പൂജപ്പുര സെന്‍ട്രല്‍ ജയി ലില്‍ നിന്നും പുറത്തിറങ്ങിയതിന്റെ പിറ്റേന്നാണ് സെഫിയും പുറത്തിറങ്ങിയിരിക്കുന്നത്.

ഹൈക്കോടതി ജഡ്ജി സി.റ്റി. രവികുമാര്‍, ആഭ്യന്തര സെക്രട്ടറി റ്റി.കെ. ജോസ്, ജയില്‍ ഡി.ജി.പി. ഋഷിരാജ് സിങ് എന്നിവരടങ്ങിയ ജയില്‍ ഹൈപവര്‍ കമ്മിറ്റി, 50 വയസ്സു കഴിഞ്ഞ വനിതാ പ്രതി കള്‍ക്ക് പരോള്‍ അനുവദിച്ച കൂടെയാണ്, അഭയ കേസിലെ പ്രതിയ്ക്കും പരോള്‍ ലഭിച്ചത്. സിസ്റ്റര്‍ സെഫിയ്ക്ക് 58 വയസ്സാണുള്ളത്. അതേസമയം, ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും നല്‍ കിയ ജാമ്യ ഹര്‍ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ അഞ്ചു പ്രാവശ്യവും ഫാ.കോട്ടൂരിനും സിസ്റ്റര്‍ സെഫിയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു.

അഭയ കേസിലെ പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ രണ്ട് പ്രതികള്‍ക്ക് 2020 ഡിസംബര്‍ 23 ന്, കോട്ടൂരിന് ഇരട്ട ജീവ പര്യന്തവും കഠിനതടവും, സെഫിയ്ക്ക് ജീവപര്യന്തവും കഠിന തടവും സി.ബി.ഐ. കോടതി ശിക്ഷ വിധിച്ച്, അഞ്ചു മാസം പോലും തികയുന്ന തിനു മുന്‍പാണ് പ്രതി തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും പരോള്‍ അനുവദിച്ച് പുറത്തു പോയത്.

1992 മാര്‍ച്ച് 27ന് നടന്ന കൊലപാതകം, പ്രതികള്‍ അന്വേഷണ ഏജന്‍സികളെയെല്ലാം സ്വാധീനിച്ച് കേസ് അട്ടിമറിച്ചും, വിചാരണ നീട്ടി കൊണ്ട് പോയും ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞാണ് പ്രതി കളെ കോടതി ശിക്ഷിച്ചത്. എന്നിട്ട്, പുരുഷ തടവുകാര്‍ക്ക് അറുപത് വയസ്സു കഴിഞ്ഞു വെന്നും, സ്ത്രീ തടവുകാര്‍ക്ക് അന്‍പത് വയസ്സു കഴിഞ്ഞുവെന്നും കോവിഡ് തരംഗമായതിനാല്‍ പരോള്‍ അനുവ ദിക്കുന്നുവെന്നും പറയുന്ന നിലപാട്, ഒരു കുറ്റവും ചെയ്യാത്ത ഇന്ത്യയിലെ ജനങ്ങളെ കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് രക്ഷപെടുത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുന്നതിനിടയി ലാണ് കൊല ക്കേസിലെ പ്രതികളെ കൊറോണയുടെ പേരില്‍ പരോള്‍ അനുവദിച്ചു രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

പ്രതികള്‍ക്ക് കോടതിയില്‍ നിന്ന് ശിക്ഷ കിട്ടിയാലും ജയിലില്‍ കിടത്താതെ, ഇതുപോലുള്ള പരോളുകള്‍ അനുവദിച്ച് പ്രതികളെ സൈ്വര്യജീവിതം നയിക്കാന്‍ അനുവദിച്ചു കൊടുക്കുന്നത്, നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയുമാണ്.

ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.