കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍
ദോഹ : കോവിഡ് മഹാമാരി ആഗോളതലത്തില്‍ എയര്‍ലൈന്‍ കമ്പനികളെ സാരമായി ബാധി ക്കുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകര്‍. കോവിഡ് പ്രതിസന്ധി അവസാനിക്കുമ്പോഴേക്കും നിരവധി എയര്‍ലൈനുകളുടെ പ്രവര്‍ത്തനം നിലയ്ക്കുമെന്നും ഇദ്ദേഹം പറയുന്നു. സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ഈ മഹാമാരി അവസാനിക്കുമ്പാഴേക്കും കുറച്ച് എയര്‍ലൈനുകള്‍ മാത്രമേ ശക്തമായി പ്രവര്‍ ത്തിക്കൂ. ബാക്കിയുള്ളവ താഴേക്ക് പോവും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം ഇതിന്റെ ഏറ്റവും മോശമായ അവസ്ഥ നമ്മളിതുവരെ കണ്ടിട്ടില്ല,’ അക്ബര്‍ അല്‍ ബകര്‍ പറഞ്ഞു.
അന്താരാഷ്ട്ര തലത്തില്‍ സാമ്പത്തിക രംഗം ശക്തമായി തിരിച്ചു വരുന്നതിന് എയര്‍ലൈനുകളുടെ തിരിച്ചു വരവ് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രാജ്യങ്ങളെ കാര്യ മായി ബാധിക്കുന്നുണ്ടെന്നും അതോടൊപ്പം തന്നെ സുരക്ഷയിലുള്ള ആശങ്ക കാരണം യാത്രയ് ക്ക് അനുമതിയുള്ള രാജ്യങ്ങളില്‍ നിന്നു പോലും ഇപ്പോള്‍ ആളുകള്‍ യാത്രകളോട് മുഖം തിരിക്കുന്ന തും ഏവിയേഷന്‍ മേഖലയെ ബാധിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.