ആഡംബര വിവാഹം നടത്തിയതാണ് മൂവാ റ്റുപുഴയിലെ തോല്‍വിക്ക് കാരണമെന്ന സിപിഐ ജി ല്ലാ കൗണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടിനെ പരോക്ഷമായി പരിഹസിച്ചായിരുന്നു എല്‍ദോ എബ്രഹാം ഫെയയ്സ്ബുക്ക് കുറിപ്പ്
കൊച്ചി: സിപിഐ നേതൃത്വത്തെ പരോക്ഷമായി പരിഹസിച്ച് മുന്‍ എംഎല്‍എ എല്‍ദോ എബ്ര ഹാം. ആഡംബര വിവാഹം നടത്തിയതാണ് മൂവാ റ്റുപുഴയിലെ തോല്‍വിക്ക് കാരണമെന്ന സിപി ഐ ജില്ലാ കൗണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടിനെ പരോക്ഷമായി പരിഹസിച്ചായിരുന്നു എല്‍ ദോ എബ്രഹാം ഫെയയ്സ്ബുക്ക് കുറിപ്പ്. ‘മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത,ആര്‍ഭാടം ഒഴിവാ ക്കി മോളുടെ മാമ്മോദിസ’ എന്നാണ് എ ല്‍ദോ കുറിച്ചിരിക്കുന്നത്.
എല്‍ദോയുടെ ആര്‍ഭാട വിവാഹം മൂവാറ്റുപുഴയിലെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണമായെന്നാ യിരുന്നു സിപിഐ ജില്ലാ നേതൃത്വത്തിന്റെ ക ണ്ടെത്തല്‍.എറണാകുളം ജില്ലാ സെക്രട്ടറി പി രാജു വാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വിഷയം അവതരിപ്പിച്ചത്. ദാരിദ്ര്യം പറ ഞ്ഞു വോട്ടു നേടി തെരഞ്ഞെടുപ്പില്‍ ജയിച്ച എല്‍ദോ രണ്ടാം തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പു നടത്തിയ ആര്‍ഭാട വിവാഹം ജനങ്ങളെ അകറ്റിയെന്നായിരുന്നു റിപ്പോര്‍ട്ട്.
വിവാഹ നടത്തിപ്പിന് നേതൃത്വം നല്‍കിയ നേതാവ് തന്നെ വിമര്‍ശനമുന്നയിച്ചപ്പോള്‍ യോഗത്തില്‍ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയാണ് പാ ര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്‍ നല്‍കി യത്. അന്ന് വിവാഹത്തിന്റെ കാര്‍മ്മികരില്‍ ഒരാളായി നിന്നപ്പോഴും പഴയിടത്തിന്റെ സദ്യ കഴിച്ച പ്പോഴും ഈ തോന്നല്‍ ഉണ്ടായില്ലേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ മറുപടി.തോല്‍വിക്കു കാര ണം എല്‍ദോ ഏബ്രഹാമിന്റെ ആര്‍ഭാട വിവാഹമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിച്ച ജില്ലാ സെ ക്രട്ടറി പി രാജുവിനെ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
എല്‍ദോ എബ്രഹാമിന്റെ ഫേസ്ബുക്ക് കുറിപ്പ്
മസാല ദോശയും ചമ്മന്തിയും ഇല്ലാത്ത
ആര്‍ഭാടം ഒഴിവാക്കിയ മോളുടെ മാമ്മോദിസ
ഞങ്ങളുടെ മകള്‍ക്ക് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ ലളിതമായ മാമ്മോദിസ ചടങ്ങ്. എലൈന്‍ എല്‍സ എല്‍ദോ എന്ന പേരും നാമകര ണം ചെയ്തു. 2021 മെയ് 24 നാണ് മോള്‍ അതിഥി യായി ഞങ്ങളുടെ കൂട്ടിന് കടന്ന് വന്നത്. എലൈന്‍ എന്നാല്‍ ‘സൂര്യനെപ്പോലെ പ്രകാശിക്കുന്ന വള്‍ ‘ ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു ഇവള്‍ വേഗതയില്‍ ഓടി എല്ലായിടത്തും പ്രകാശം പരത്തും. നന്‍മ യുടെ വിത്തുപാകും.പുതു തലമുറയ്ക്ക് പ്രചോദനമാകും. പാവപ്പെട്ടവര്‍ക്കൊപ്പം എക്കാലവും ഉണ്ടാ കും. ശരിയുടെ പക്ഷത്ത് ചേരും.തിന്‍മകള്‍ക്കെതിരെ പടവാള്‍ ഉയര്‍ത്തും. നാടിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ പതാകവാഹകയാകും.
എന്റെയും ഭാര്യ ഡോക്ടര്‍ ആഗിയുടെയും ബന്ധുക്കള്‍ മാത്രം ചടങ്ങിന്റെ ഭാഗമായി. ജലത്താല്‍ ശു ദ്ധീകരിച്ച ഞങ്ങളുടെ മകളെ എലൈന്‍ എന്ന് എല്ലാവരും വിളിക്കും. സന്തോഷമാണ് മനസു നി റയെ ഞങ്ങളുടെ കുഞ്ഞുമോള്‍… മാലാഖ…. പ്രതീക്ഷയുടെ പൊന്‍കിരണമാണ്.ചടങ്ങില്‍ സംബ ന്ധിച്ച കുടുംബാംഗങ്ങള്‍ക്ക് ഹൃദയത്തോട് ചേര്‍ത്ത് നന്ദി…..
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.