അബുദാബി : മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി . മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.മഴവെള്ളം ഒഴുകി പോകാൻ പുതിയതായി ഡ്രെയിനേജ് ശൃംഖല നിർമിച്ചു. ആധുനിക മാനദണ്ഡങ്ങൾ പാലിച്ചാണ് അഴുക്കുചാലിന്റെ രൂപകൽപ്പനയും നിർമാണവും. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3093 കിലോമീറ്റർ മഴവെള്ള ഡ്രെയിനേജ് ജോലികൾ നഗരസഭ പൂർത്തിയാക്കി. 53 ,930 ഡ്രെയിനേജ് ഹോളുകളും 92 മറൈൻ ഔട്ഫോളുകളും നിർമിച്ചതോടൊപ്പം വെള്ളം ഒഴുകിപ്പോകാനുള്ള 127 സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണികളും പൂർത്തിയാക്കി.
മഴ പെയ്താൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുന്നതടക്കം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും നിർമാണ ജോലികൾ അടിയന്തരമായി പൂർത്തിയാക്കിയത്. മഴ പെയ്താലുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നഗരസഭാ ഉദ്യോഗസ്ഥർ ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നുണ്ട്. 24 മണിക്കൂറും പരാതികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.