News

മഴക്കാലത്ത് കുടിവെള്ളം ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

1.  കിണറിലെ വെള്ളം അടിച്ചു വറ്റിക്കുന്നത് ഈ സമയത്ത് പൂർണ്ണമായും പ്രായോഗികമാവില്ല. വെള്ളത്തിന് രൂക്ഷമായതോ വൃത്തികെട്ടതോ ആയ മണമില്ലെങ്കിൽ കലങ്ങിയ വെള്ളം സാവധാനം തെളിയുവാനായി ക്ഷമയോടെ കാത്തിരിക്കുകയായിരിക്കും നല്ലത് .

2 .കലങ്ങിയ വെള്ളം, ബക്കറ്റിലെടുത്തു വെച്ച് ഊറാൻ സമയം കൊടുത്ത് തെളിച്ചൂറ്റി ഉപയോഗിക്കുകയോ ,  (വെള്ളപൊക്ക സമയങ്ങളിൽ തെളിഞ്ഞതായാലും) കോട്ടൺ തുണി അടുക്കുകളായി വെച്ച് അരിച്ചെടുക്കുകയോ , വെള്ളമെടുക്കുന്ന ടാപിന്റെ അറ്റത്ത് പഞ്ഞിയോ (cotton) , തുണിയോ നല്ലപോലെ കെട്ടിവെച്ച് അതിലൂടെ വെള്ളം എടുക്കുകയോ അല്ലെങ്കിൽ മണലും കരിയും അടുക്കുകളായി വെച്ച് ഒരു താൽക്കാലിക ഫിൽട്ടർ ഉണ്ടാക്കി വെള്ളം അരിച്ചെടുക്കുകയോ , മാർക്കെറ്റിൽ നിന്നും കിട്ടുന്ന ഒരു സാധാരണ ഫിൽട്ടർ ഉപയോഗിക്കുകയോ ചെയ്യുക. (ഇതിലെ സാദ്ധ്യമായ മാർഗ്ഗങ്ങൾ ഒന്നിച്ച് ഉപയോഗിക്കുകയും ചെയ്യുന്നത് വെള്ളം കൂടുതൽ തെളിയിക്കാനാകും ) .

3. കലക്കു മാറ്റാൻ ഒരു പ്രതിവിധി എന്ന നിലയിൽ കിണറിൽ “ആലം” പോലുള്ള കെമിക്കൽ ചേർക്കുന്നതായി കണ്ടുവരാറുണ്ട് . എന്നാൽ കിണറുകളിൽ ആലം ഉപയോഗിക്കുമ്പോൾ പല ആരോഗൃപ്രശ്നങ്ങൾക്കും കാരണമാകാം

4. വളരെ തെളിഞ്ഞു കാണുന്ന എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളുടെ സാന്നിദ്ധ്യം , കൊതുകുകൾ , വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും കുഞ്ഞുങ്ങളും തുടങ്ങിയവ ഉണ്ടാകാം . അതിനാൽ കുടിക്കുവാൻ ഉപയോഗിക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക. പല ആളുകളും ക്ലോറിനോട് വിമുഖത കാണിക്കുന്നു . വെള്ളപ്പൊക്കം പോലുള്ള ഇത്തരം സാഹചര്യങ്ങളിൽ ക്ലോറിനേഷൻ തന്നെയാണ് ഉത്തമം

5. ക്ലോറിനേഷൻ എന്നത് തികച്ചും പ്രായോഗികവും ഫലപ്രദവും ശക്തിയേറിയതുമായ ഒരു അണു നശീകരണ മാർഗ്ഗമാണ്.

6. ബ്ലീച്ചിങ്ങ് പൗഡർ ആണ് സാധാരണയായി ക്ലോറിനേഷന് ഉപയോഗിക്കുന്നത് .
സാധാരണ സമയങ്ങളിൽ ബ്ലീച്ചിങ്ങ് പൗഡർ ചേർക്കുമ്പോൾ
a. 9 അടി വ്യാസമുള്ള കിണറിന് ( 2.75 m) ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ/ അര തീപ്പെട്ടി കൂട് (ഒരു ടേബിൾ സ്പൂൺ/ തീപ്പെട്ടി കൂട് = 20-25 g B.P) ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
b. 11 അടി വ്യാസമുള്ള കിണറിന് ( 3.35m) മുക്കാൽ ടേമ്പിൾ സ്പൂൺ മതിയാകും .
C. 9 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 3 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും
d. 11 അടി വ്യാസമുള്ള കിണറിൽ റിംഗ് ഇറക്കിയതാണെങ്കിൽ 2 റിംഗിന് 1 ടേബിൾ സ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും.

7. ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് ഒരു ഉണങ്ങിയ (പച്ചയല്ലാത്ത)  വൃത്തിയുള്ള കമ്പു കൊണ്ട് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക.(ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് കുഴമ്പു പരി പത്തിലാക്കിയ ബ്ലീച്ചിങ്ങ് പൗഡർ ഒരു വലിയബക്കറ്റിൽ കൂടുതൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ഒഴിച്ച് നന്നായി ഇളക്കിയ ശേഷം നേരിട്ട് കിണറ്റിലേക്ക് ഒഴിക്കുന്നതാണ് ഉചിതം, ഇങ്ങനെ ചെയ്യുന്നത് മലിനമായ കിണറ്റിലെ വെള്ളത്തിന്റെ (PH വാല്യു) ഉയർത്തുന്നതിന് സഹായകരമാകും മാത്രവുമല്ല വെള്ളത്തിൽ ഉള്ള മാല്യന്യങ്ങൾ പെട്ടന്ന് അടിഞ്ഞു കൂടുവാൻ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത് )
അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം എങ്കിലും, അൽപം കൂടുതൽ സമയം കൊടുക്കുന്നത് കൂടുതലുള്ള ക്ലോറിൻ വെള്ളത്തിൽ നിന്നും പുറത്തേക്കു പോകാൻ സഹായിക്കും .

8. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . രൂക്ഷഗന്ധമാണെങ്കിൽ ഒരു ദിവസത്തിനു ശേഷം കുറഞ്ഞോളും .

9. വെള്ളപ്പൊക്ക ഭീഷണിയിൽ (ആദ്യ തവണയെങ്കിലും) സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .

10. മഴക്കാലം കഴിയുന്നതുവരെയെങ്കിലും ഇടക്കിടക്ക് (ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ) ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം.

11. ക്ലോറിൻ ചേർത്ത വെള്ളത്തിനുണ്ടാകുന്ന അരുചി ഒരു പാത്രത്തിലെടുത്ത് അൽപനേരം തുറന്നു വെച്ചാൽ കുറഞ്ഞോളും .

12. ക്ലോറിനേഷൻ ചെയ്ത വെളളം കുടിക്കുവാൻ വിമുഖത കാണിക്കുന്നവർ (അല്ലാത്തവരും) കുടിക്കുവാനുള്ള വെള്ളം പതിനഞ്ചു മുതൽ ഇരുപത് മിനിറ്റെങ്കിലും തിളപ്പിച്ച ശേഷം ( ഇരുപതു മിനിറ്റുവരെ തിളച്ച അവസ്ഥയിൽ വെക്കുക ) ചൂടാറ്റി ഉപയോഗിക്കുക . ഒരു കാരണവശാലും ചൂടാറ്റുവാൻ തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത് .

13. തുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ (പ്രത്യേകിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെ കിണറുകൾ ആളുകളുടെ ശ്രദ്ധയെത്താത്ത ഇടങ്ങളിലായതിനാൽ ) മലമൂത്ര വിസർജ്ജനം നടത്താനുള്ള സാഹചര്യം വളരെ കൂടുതലാവാം . ഇത് നിർബന്ധമായും ഒഴിവാക്കേണ്ടതാണ് . ശ്രദ്ധിക്കുക അസുഖങ്ങൾ പടർന്നു പിടിക്കാൻ വളരെ എളപ്പമാണ് .

14. നമ്മുടെ പൊതുവിതരണത്തിനുള്ള ജലസ്രോതസ്സുകളായി ആശ്രയിക്കുന്നത് പുഴകളെയാണല്ലോ . ആ പുഴകളിലുള്ള മാലിന്യങ്ങളെക്കാൾ കൂടുതലൊന്നും നമ്മുടെ കിണറുകളിൽ എത്തിയിട്ടുണ്ടാകില്ല എന്നു തന്നെ വിശ്വസിക്കുക. വിവിധ മാർഗ്ഗങ്ങളിലൂടെ വെള്ളം തെളിയിക്കുക (രണ്ടാമത്തെ നിർദ്ദേശം വായിക്കുക), നല്ല രീതിയിൽ അണുനശീകരണം നടത്തുക എന്നുതന്നെയാണ് ചെയ്യേണ്ട കാര്യം.

15. ഓർക്കുക ഏതു വെള്ളം ഉപയോഗിക്കുകയാണെങ്കിലും ഇരുപത് മിനിറ്റോളം തിളപ്പിച്ച് മാത്രം ഉപയോഗിക്കുക

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.