മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്.
ന്യൂഡല്‍ഹി: മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയായ ആംവേ ഇന്ത്യാ എന്റര്‍പ്രൈസസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കമ്പനിയുടെ 757.77 കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് ഇഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം അനുസരിച്ചാണ് നടപടി.
തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള ഫാക്ടറിയും ഭൂമിയും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ അന്വേഷണ സംഘം ജപ്തി ചെയ്തു.പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് പ്രകാരം 411.83 കോടി രൂപയുടെ വസ്തുവകകളും ( മൂവ ബിള്‍ ആന്റ് ഇമ്മൂവബിള്‍), 345.94 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിര നിക്ഷേപങ്ങളും ഇഡി കണ്ടുകെട്ടി.
നേരത്തെ ആംവേയുടെ 411.83 കോടി രൂപയുടെ സ്ഥാവര ജംഗമവസ്തുക്കളും വിവിധ അക്കൗണ്ടുകളില്‍ കമ്പനിയുടെ പേരിലുള്ള 345.94 കോടി രൂപയുടെ നിക്ഷേപവും ഇഡി കണ്ടുകെട്ടിയിരുന്നു. മള്‍ട്ടി ലെവ ല്‍ മാര്‍ക്കറ്റിങിന്റെ മറവിലാണ് കമ്പനി തട്ടിപ്പ് നടത്തിയിരുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങള്‍ ക്കും മറ്റു കമ്പനികളുടെ സമാ നമായ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന വിലയാണ്.
ഡയറക്ട് സെല്ലിങ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്് ശൃഖ ലയുടെ മറവില്‍ വ്യാപക തട്ടിപ്പാണ് ആംവേ നടത്തി യിരുന്നത്. അംഗത്വമെടുത്താല്‍ ഭാവിയില്‍ പണക്കാരനാകാമെന്ന് മോഹന വാഗ്ദാനം നല്‍കിയാണ് ആ ളുകളെ ഇതില്‍ ചേര്‍ക്കുന്നത്. കമ്പനിയില്‍ വിശ്വസിച്ച് ജോലിയെടുത്ത് സമ്പാദിച്ച പണം ഉപയോഗിച്ച് ആളുകള്‍ ഉയര്‍ന്ന വില നല്‍ കി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയാണ് തട്ടിപ്പിന് ഇരയാകുന്നതെന്നും കമ്പനി യുടെ മിക്ക പ്രൊഡക്ടുകള്‍ക്കും അമിതവിലയായിരുന്നുവെന്നും ഇ ഡി വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.