ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പ രാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്‌സാണ് ഗുരുപ്രസാദി നെതിരെ പീഡന പരാതി നല്‍കിയത്
തിരുവനന്തപുരം: ശിവഗിരി ധര്‍മസംഘം ഭരണസമിതി അംഗം സ്വാമി ഗുരുപ്രസാദിനെതിരെ പീഡന പ രാതി. പത്തനംതിട്ട സ്വദേശിനിയായ അമേരിക്കന്‍ മലയാളി നഴ്‌സാണ് ഗുരുപ്രസാദിനെതിരെ പീഡന പരാതി നല്‍കിയത്.നാട്ടിലെത്തിയ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നല്‍കിയിരിക്കു ന്നത്.
വടക്കന്‍ അമേരിക്കയില്‍ ശിവഗിരി മഠത്തിന് കീഴില്‍ ആശ്രമം സ്ഥാപിക്കാന്‍ വേണ്ടി യു.എസിലെടെ ക്‌സസില്‍ എത്തിയ സമയത്താണ് സ്വാമി ഗുരുപ്രസാദ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
2019 ജൂലൈ 19ന് ടെക്‌സസിലെ തന്റെ വീട്ടില്‍ സ്വാമി ഗുരുപ്രസാദ് അതിഥിയായെത്തിയ സമയത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നും ശാരീരികമായി ആക്രമിച്ചുവെ ന്നുമാണ് പരാതി. ബലാത്സംഗ ശ്രമത്തിനെതിരെ യുവതി ടെക്സസ് കോടതിയിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഇന്ത്യയി ലായിരുന്നത് കൊണ്ട് കേസ് തീര്‍പ്പായില്ല.
അമേരിക്കയില്‍ ശിവഗിരി മഠത്തിന്റെ ആശ്രമം തുടങ്ങുന്നതിന് വേണ്ടിയായിരുന്നു ഗുരധര്‍മ പ്രചരണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന സ്വാമി ഗുരുപ്രസാദ് വിസിറ്റിങ് വിസയില്‍ ടെക്സസില്‍ എത്തിയത്. ടെക്സസ് സംസ്ഥാനത്ത് ഒരു നോണ്‍ പ്രോഫിറ്റ് സ്ഥാപനമായി സനാ- ശിവഗിരി മഠം എന്ന പേരില്‍ ആശ്ര മം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
ആശ്രമത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരുന്ന സമയത്താണ് പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ സ്വാമി അതിഥിയായെത്തിയത്. പരാതിക്കാരിയുടെ ഭര്‍ത്താവുമായും നാട്ടിലുള്ള കുടംബവുമായും അടു ത്ത ബന്ധമുള്ളയാള്‍ കൂടിയായിരുന്നു സ്വാമി ഗുരുപ്രസാദ്.
പിന്നീട് സ്വാമി യുവതിക്ക് സ്വന്തം നഗ്‌ന വീഡിയോകള്‍ അയക്കുകയും ചെയ്തു. നഗ്‌നമായി യോഗ ചെയ്യുന്ന വീഡിയോയാണ് ഇയാള്‍ യുവതിക്ക് വാട്ട്‌സാപ്പില്‍ അയച്ച തെന്നാണ് പരാതിയില്‍ പറയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.