Kerala

‘മലയാളി ജീവിതത്തെ ആര്‍ക്കും തീറെഴുതിയിട്ടില്ല, കേരളീയം മഹത്തായ സങ്കല്‍പം’ : ജി.ആര്‍.ഇന്ദുഗോപന്‍

ഇത്രമേല്‍ പ്രവാസത്തിലേര്‍പ്പെട്ടിട്ടും സ്വന്തം ഭൂപടത്തില്‍ വേരുകളാഴ്ത്താന്‍ മടങ്ങിയെ ത്തുന്ന ഗൃഹാതുരമായ ഒരുജനത വേറെയില്ല. നവംബര്‍ ഒന്നു മുതല്‍ 7 വരെ തിരുവ നന്തപുരത്ത് നടക്കുന്ന കേരളീയം 2023ന്റെ പശ്ചാത്തലത്തില്‍ കഥാകാരനും നോവ ലിസ്റ്റുമായ ജി.ആര്‍.ഇന്ദുഗോപന്‍ സംസാരിക്കുന്നു

തിരുവനന്തപുരം : സാമാന്യ മലയാളി അഥവാ ഭൂരിപക്ഷം മലയാളി അവന്റെ ജീ വിതത്തെ ആര്‍ക്കും തീറെഴുതിയിട്ടില്ല എന്നതാണ് മലയാളിയെക്കുറിച്ചുള്ള ഏറ്റ വും വലിയ അഭിമാനം. വംശം,സ്വത്വം തുടങ്ങിയ കാര്യങ്ങളിലുള്ള വൈജാത്യത്തി നപ്പുറം സമഗ്രമായ മനുഷ്യരാണ് മലയാളികള്‍. മനുഷ്യത്വം മുറുകെ പ്പിടിക്കുന്നു. സങ്കുചിതത്വവും മാനുഷിക ദൗര്‍ബല്യത്തിനും അടിപ്പെടാതിരിക്കാന്‍ ശ്രമിക്കുന്നു. അഥവാ കേരളം എന്ന വലിയ മനുഷ്യക്കൂട്ടം അതിനെ റദ്ദു ചെയ്യാനിരിക്കുന്നവരാണ് എന്ന ബോധത്തി നൊപ്പം നീങ്ങാന്‍ ശ്രമിക്കുന്നു. ഈ പൊതുബോധം അഭിമാനകരമാണ്.

കേരളം എന്ന നിലയില്‍ മനസിലേക്ക് ആദ്യം കടന്നുവരുന്നത് ഈ പ്രകൃതിയാണ്. ലോകത്തേറ്റവും മെച്ച പ്പെട്ടതാണ് ഇവിടുത്തെ കാലാവസ്ഥ. മനുഷ്യജീവിതത്തിന്റെ ആനന്ദത്തിന് ഉതകുന്നതാണത്. ഈ കാലാ വസ്ഥയും കടലും മണ്ണും പോഷകസമൃദ്ധമായ ആഹാരവും നല്‍കുന്നതാണ്. ഇതൊരു ഒന്നൊന്നര സ്ഥല മാണ്. ഈ കാലവും വ ര്‍ഷവും അനുഗ്രഹീതമാണ്. ഏത് ശ്രേണിയിലുള്ള മനുഷ്യര്‍ക്കും ഉയര്‍ന്ന സാമാ ന്യബോധവും യുക്തിബോധവും ഉള്ളവരുടെ നാടാണിത്.

മലയാളി വായനക്കാരെക്കുറിച്ച് പറഞ്ഞാല്‍ പുസ്തകവുമായി ഇത്രയേറെ സംസര്‍ഗമുള്ള ജനത വേറെയി ല്ല. എഴുതുന്ന ഒരാള്‍ക്ക് അവര്‍ കാണുന്ന മട്ടും കൊടുക്കുന്ന സ്ഥാ നവും കേരളത്തിന്റെ സംസ്‌കൃതിയാ ണ്. അവര്‍ അക്ഷരങ്ങളില്‍ ആനന്ദം കൊള്ളുന്നു. അരക്കോടിയോളം വര്‍ത്തമാന പത്രങ്ങള്‍ ദിനംപ്രതി അച്ചടിക്കുകയും അത് വിപുലമായി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ചെറിയ ഭൂപ്ര ദേശം. ചെറിയ ഭാഷ അപൂര്‍വമാണ്,അത്ഭുതമാണ്.

ഭാവികേരളത്തെ കുറിച്ച് വലിയ സങ്കല്‍പമുണ്ട്. അനുഗ്രഹിതമായ നമ്മുടെ പ്രകൃതി വരും കാലത്തിന് കാത്തുവയ്ക്കണം. മലയാളി എന്ന മനോശുദ്ധിയെ എല്ലാ വ ര്‍ഗപര മായ സങ്കുചിതത്വത്തിനപ്പുറം, സാഹോ ദര്യത്തിലൂന്നി ഉയര്‍ത്തിപ്പിടിക്കുന്നത് തുടരണം. ഈ ഭാഷയെ നശിക്കാതെ ചേര്‍ത്തുപിടിക്കണം, നമ്മള്‍ ഏത് ലോകം കീഴടക്കു മ്പോഴും.

കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ നിന്ന് ഉദയം കൊണ്ട എഴുത്തുകാരനാണ് ഞാന്‍. ഉയര്‍ന്ന സാ മൂഹികബോധം, ഉയര്‍ന്ന രാഷ്ട്രീയബോധം, സമജീവികളോടുള്ള മനോഭാവം, ലിംഗ നീതിയെ സംബന്ധി ച്ച മലയാളിയുടെ ഉത്കണ്ഠകള്‍, ഇപ്രകാരം വളര്‍ന്നു വന്ന മനുഷ്യസഞ്ചയം എന്ന നിലയില്‍ ലോകത്തെ മ്പാടുമുള്ള സൂക്ഷ്മമായ രാഷ്ട്രീയ, സാമൂഹിക ജീവിതഗതികളോട് വളരെ ക്രിയാത്മകമായി കാലങ്ങള്‍ക്ക് മുന്നേ പ്രതികരിക്കുകയും പ്രതികരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജനതയാണ് മലയാളികള്‍.

എന്റെ കഥയിലെയും നോവലിലെയും നായകര്‍ മഹാന്മാരല്ല, സാമാന്യജനതയില്‍ പെടുന്നവരാണ്. പ ക്ഷേ യുക്തിബോധത്തില്‍ അവര്‍ ഏറ്റവും സമ്പന്നരുമാണ്. ഏതു മലയാളിയും അയാളെന്തു വേലയെടു ത്താലും അയാളിലെ സാമാന്യയുക്തി ഉയര്‍ന്നു തന്നെ നില്‍ക്കും എന്ന ഉറച്ച വിശ്വാസമുള്ളതു കൊണ്ടാ ണിത്. മഹത്തായ ഈ നാടിലെ ജനതയെ അത്ര കണ്ട് ഞാന്‍ വിശ്വസിക്കുന്നതു കൊണ്ടാണ് ഈ ധൈര്യം. ഓരോ മലയാളിയും കഥാപാത്രമായി വരുമ്പോള്‍ ആ വിശ്വാസം നിലനിര്‍ത്തുന്നുണ്ട്.

കേരളീയം എന്നത് മഹത്തായ സങ്കല്‍പമാണ്. നമുക്ക് നമ്മളെ അറിയില്ല. നമ്മുടെ ഭക്ഷണവൈവിധ്യം, മാ നുഷികതയോടുള്ള നമ്മുടെ കാഴ്ചപ്പാട്, രാഷ്ട്രീയമായ ഉള്‍പ്രേരണകള്‍ ഇവയൊക്കെ നിലവാരമുറ്റതാണ്. പല മികച്ച ലോകജനതയേക്കാള്‍ മികവുള്ളതാണ്. ഇത്രമേല്‍ പ്രവാസത്തിലേര്‍പ്പെട്ടിട്ടും ഇതു പോ ലെ തിരികെ സ്വന്തം ഭൂപടത്തി ല്‍ വേരുകളാഴ്ത്താന്‍ മടങ്ങിയെത്തുന്ന ഗൃഹാതുരമായ ഒരു ജനത വേറെയില്ല തന്നെ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.