Kerala

മലയാളിയുടെ ‘മണി ശേഖരം’ ദേശീയശ്രദ്ധയില്‍

കൊച്ചി: രണ്ടാം ലോക മഹായുദ്ധ സമയത്ത് സഖ്യകക്ഷികള്‍ വെടിവച്ചിട്ട ജര്‍മന്‍ വിമാനങ്ങളിലെ അലുമിനിയം ലോഹസങ്കരമുപയോഗിച്ച് നിര്‍മിച്ച ചരിത്ര പ്രാധാന്യമുള്ള മണി മുതല്‍ പോര്‍സലൈന്‍ കൊണ്ട് നിര്‍മിച്ച വെഡ്ജ്വുഡ് ബെല്‍സ് വരെയുള്ള മണികള്‍. 90 രാജ്യങ്ങളില്‍ നിന്നുള്ള 7500-ലേറെ മണികള്‍. സംഗതി യൂറോപ്പിലെ ഏതെങ്കിലും മ്യൂസിയത്തിലൊന്നുമല്ല, ഇവിടെ നമ്മുടെ തിരുവനന്തപുരത്തുണ്ട്. അതെ, തിരുവനന്തപുരത്തുകാരി ലതാ മഹേഷ് എന്ന 64-കാരി ദീര്‍ഘകാലംകൊണ്ട് ഉണ്ടാക്കിവരുന്ന മണികളുടെ ശേഖരമാണ് രാജ്യത്തെത്തന്നെ ഏറ്റവും വലിയ മണിശേഖരം. ഇത്തരം അപൂര്‍വ വിശേഷങ്ങള്‍ അവതരിപ്പിക്കുന്ന ഹിസ്റ്ററി ടിവി 18-ലെ ‘ഓഎംജി! യേ മേരാ ഇന്ത്യ’യുടെ ഈ വരുന്ന തിങ്കളാഴ്ച (മെയ് 31) രാത്രി 8 മണിക്കുള്ള എപ്പിസോഡില്‍ തന്റെ മണിശേഖരം അവര്‍ ഇന്ത്യയുടെ മൂമ്പാകെ പ്രദര്‍ശിപ്പിക്കും. ഇതുവരെയുള്ള വിവിധ എപ്പിസോഡുകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അപൂര്‍വങ്ങളായ ഗാന്ധി സ്മാരക വസ്തുക്കള്‍ മുതല്‍ വന്‍ഗതാഗത സംവിധാനങ്ങള്‍ വരെ അവതരിപ്പിച്ചു വരുന്ന ഓഎംജി! യേ മേരാ ഇന്ത്യയില്‍ ഇത്തരത്തിലുള്ള കൗതുകവസ്തുക്കള്‍ ശേഖരിക്കുന്നവര്‍ക്കും ഹോബിയിസ്റ്റുകള്‍ക്കും വന്‍ജനപ്രീതി ലഭിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കേരളത്തില്‍ നി്ന്നുള്ള ലതയുടെ മണിശേഖരവും പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. ഇവരുടെ വീടുകള്‍ പലപ്പോഴും ഒരു മ്യൂസിയംപോലെയാകുന്നതാണ് അനുഭവമെന്ന് പരിപാടിയുടെ വിവിധ എപ്പിസോഡുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഉദാഹരണത്തിന് 30 വര്‍ഷം പിന്നിടുന്ന തന്റെ ഈ മുഴങ്ങുന്ന ഹോബിക്കായി ലതയുടെ വീട്ടില്‍ പ്രത്യേകമായി നിര്‍മിച്ച ഒരു വലിയ മുറി തന്നെയുണ്ട്. 167 കിലോഗ്രാം ഭാരമുള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ മണിയാണ് കൂട്ടത്തിലെ ഏറ്റവും വലുത്. അത് മുറിയുടെ മധ്യഭാഗത്ത് ഇത് തൂക്കിയിട്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇത്തരം അസാധരണ വിശേഷങ്ങള്‍ അവതരിപ്പിക്കുന്ന പരിപാടി ഈയിടെ അഞ്ച് വര്‍ഷവും ഏഴ് സീസണും പിന്നിട്ടു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.