ദുബായ് : പ്രവാസി ഭാരതീയ സമ്മാൻ നേടിയ രാമകൃഷ്ണൻ ശിവസ്വാമി അയ്യർ 40 വർഷമായി യുഎഇയിലുണ്ട് . മുംബൈയിൽ നിന്നാണ് അദ്ദേഹം ബിസിനസ് ആരംഭിച്ചത്. ശിവസ്വാമി അയ്യർ, വള്ളി ശിവസ്വാമി എന്നിവരുടെ മകനായി കൊല്ലത്താണ് ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം മാതാപിതാക്കൾക്കൊപ്പം മുംബൈയിലേക്ക് താമസം മാറി.
മുംബൈ സർവകലാശാലയിൽനിന്ന് ബിരുദം നേടിയശേഷം പിതാവിന്റെ ലോജിസ്റ്റിക്‌സ് ബിസിനസിൽ പങ്കാളിയായി. ഹാർവഡ് ബിസിനസ് സ്‌കൂളിൽനിന്ന് ഓണർ/പ്രസിഡന്റ് മാനേജ്‌മെന്റ് പ്രോഗ്രാം പൂർത്തിയാക്കി. പിതാവിന്റെ മരണശേഷം ബിസിനസ് ആഗോളതലത്തിലേക്ക് എത്തിക്കാൻ പരിശ്രമം നടത്തി.
ഇന്ത്യയ്ക്കും യുഎഇക്കുമിടയിൽ ആദ്യമായി പ്രതിവാര ലോജിസ്റ്റിക്‌സ് കണ്ടെയ്‌നർ സർവീസ് തുടങ്ങി. 1993 ൽ ശ്രേയസ് ഷിപ്പിങ് തുടങ്ങിയപ്പോൾ ഇന്ത്യൻ തീരത്ത് പരിസ്ഥിതി സൗഹൃദ വ്യാപാരം മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇന്ത്യയിൽനിന്നും ദുബായ് പോർട്ട് വേൾഡുമായി വ്യാപാരബന്ധം സ്ഥാപിക്കാൻ ആദ്യമായി ഇടപെട്ടവരിലൊരാളായിരുന്നു.
കോവിഡ് കാലത്ത് യുഎഇയിലെ തൊഴിലാളികൾക്കടിയിൽ ഭക്ഷണം, ദുരിതാശ്വാസം എന്നിവയുമായി മുന്നിൽനിന്നു. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദുബായിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം നേതൃത്വം നൽകുന്ന ട്രാൻസ് വേൾഡ് ഗ്രൂപ്പ് പങ്കാളിയാണ്. ഗൾഫ് മേഖലയിൽ ജോലി ചെയ്യാനുള്ള മികച്ച 30 കമ്പനികളുടെ പട്ടികയിൽ ട്രാൻസ് വേൾഡ് ഗ്രൂപ്പും അംഗീകരിക്കപ്പെട്ടു.ഗീതയാണ് ഭാര്യ. മക്കൾ: അനീഷ, ഋതേഷ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.