തിരുവനന്തപുരം: ‘ജീവിതത്തിലെ ഈ നിമിഷം എനിക്ക് മറക്കാ നാവാത്ത താണ്. മലയാളികള്‍ നല്‍കിയ സ്‌നേഹം ഹൃദയത്തില്‍ തൊടുക യാണ്’. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ സ്ത്രീ/ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അവാര്‍ഡ് സ്വീകരിച്ച് നേഹ പറഞ്ഞു. എല്ലാവരോ ടും അവര്‍ നന്ദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ സാര്‍ എന്നോട് വളരെ സ്‌നേഹ ത്തോടെ സംസാരിച്ചു.ഉദ്ഘാടന പ്രസംഗത്തില്‍ എന്നെയും, എ ന്റെ സിനിമയായ’അന്തര’ത്തെയും ഒത്തിരി അഭിനന്ദിച്ചു.ട്രാന്‍സ് വുമണിന് പുര സ്‌കാരം ലഭിക്കുന്നത് ചരിത്ര സംഭവമായി മുഖ്യമ ന്ത്രി പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാനായി എത്തിയ എല്ലാ താര ങ്ങളും, എന്നെ അഭിനന്ദിച്ചു. ഒത്തിരി സന്തോഷമുണ്ട്. മലയാളികളുടെ കരുതലും, സ്‌നേഹവും, മറ ക്കാനാവില്ല. ഈ പുരസ്‌ക്കാരം എന്റെ സമൂഹത്തിന് സമര്‍പ്പിക്കുന്നു- നേഹ പറഞ്ഞു.
വലിയകരഘോഷത്തോടെയാണ് നേഹ അവാര്‍ഡ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ ദിവസം തമിഴ്‌നാട് മു ഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അഭിനന്ദനം അറിയിച്ച് നേഹയ്ക്ക് കത്തെഴു തിയിരുന്നു. മാധ്യമം സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി അഭിജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്. ‘അന്തരം’.
ചിത്രത്തിലെ നായികയായ നേഹ തമിഴ്‌നാട് സ്വദേശിയാണ്. അന്തരത്തിലെ മികച്ച പ്രകടനത്തിനാ ണ് നേഹക്ക് കേരള ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. ഗ്രൂപ്പ് ഫൈവ് എന്റര്‍ ടെയ്ന്‍മെന്റ്‌സിന്റെ ബാനറി ല്‍ ജോ ജോജോണ്‍ ജോസഫ്, പോള്‍ കൊള്ളാന്നൂര്‍, ജോമിന്‍.വി ജിയോ, രേണുക അയ്യപ്പന്‍, എ ഗോഭില എന്നി വരാണ് നിര്‍മാതാക്കള്‍. കണ്ണന്‍ നായരാണ് ചിത്രത്തിലെ നായകന്‍. ‘രക്ഷാധികാരി ബൈജു’വിലെ അഭി നയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച നക്ഷത്ര മനോജ് മറ്റൊ രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എഴുത്തുകാരിയും അഭിനേത്രിയും പ്രമുഖ ട്രാന്‍സ് ആക്റ്റിവി സ്റ്റുമായ എ രേവതി അതിഥി താരമായി എത്തുന്നു എന്ന പ്രത്യേകതയു മുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹ ത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും ഡോക്യുമെന്ററി ക ളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകനാണ് പി അഭിജിത്ത്.
പി ആര്‍ സുമേരന്‍(പിആര്‍ഒ-9446190254)
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.