Kerala

മലയാളികളുടെ സ്വന്തം ‘വിശ്വസ്ത സ്ഥാപനം’; തിരിച്ചുവരാന്‍ മോഹിച്ചിട്ടും നടന്നില്ല, സ്വപ്നങ്ങള്‍ ബാക്കിയാക്കി മടക്കം

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകത്തിലൂടെ മലയാളി മനസ്സു കളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുരിതകാലം താണ്ടിയ വ്യവസാ യ ലോകത്തേക്കു മാത്രമല്ല തന്റെ ജന്മനാട്ടിലേക്കും തിരിച്ചു വരവിനുള്ള തയാറെടുപ്പി ലായിരുന്നു. എല്ലാ സ്വപ്‌നങ്ങളേയും അവശേഷിപ്പിച്ച് ജനകോടിയുടെ വിശ്വസ്ത സ്ഥാ പനത്തിന്റെ ഉടമ ഈ മണ്ണില്‍ നിന്ന് യാത്രയാവുകയാണ്

ദുബായ്: ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന”മായി അറ്റ്‌ലസ് തിരിച്ചുവരും’ എന്ന മോഹം ബാക്കിയാക്കി അറ്റ്‌ലസ് രാമചന്ദ്രന്‍ യാത്രയായി. അറ്റ്‌ലസ് രാമ ചന്ദ്രന്‍ എ ന്നാല്‍ മലയാളികള്‍ക്ക് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാക്യ മാണ്. സ്വര്‍ണ വ്യാപാര രംഗത്ത് തിളങ്ങിയ ആ മുഖം പിന്നീട് സിനിമയിലേക്കു ചു വടുമാറ്റിയെങ്കിലും ആ പരസ്യവാക്യത്തോടുള്ള പ്രിയം മലയാളികള്‍ മറന്നില്ല.

നിര്‍മാതാവ്, നടന്‍, സംവിധായകന്‍, വിതരണക്കാരന്‍ എന്നീ നിലകളിലെല്ലാം അ ദ്ദേഹം മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ, ഹരിഹര്‍ നഗര്‍ ഉള്‍പ്പെടെ 13 സിനിമകളില്‍ അ ഭിനയിച്ച അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ കഥയെ വെല്ലുന്നതാണെന്നു പറയാം. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടി യിലേറെ ദിര്‍ഹത്തിന്റെ വാ യ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്ന തിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു.

പ്രതിസന്ധികളോട് പൊരുതി പലവട്ടം ജയിച്ചുകയറിയ ജീവിതമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റേത്. അ റ്റ്ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്. അറ്റ്‌ലസിന്റെ പരസ്യങ്ങളില്‍ മോഡലായാണ് ജനകീയനായത്. എന്നാല്‍ അ തിനിടെ കടക്കെണിയില്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിയത്.

തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്ന എം എം രാമചന്ദ്രന്‍ തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. തൃശൂര്‍ സെന്‍തോമസ് കോളേജില്‍ ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രന്‍ ബാങ്ക് ഉദ്യോ ഗസ്ഥനാണ് കരിയര്‍ തുടങ്ങുന്നത്. നാട്ടില്‍ ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്തു വരുമ്പോഴാണ് കൊമേ ഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ ഓഫീസറായി ജോലി ലഭിക്കുന്നത്. അദ്ദേഹത്തിന്റെ പ്രവാസ ജീവിതം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇന്റര്‍നാഷണല്‍ ഡിവിഷന്‍ മാനേജരായി സ്ഥാനകയറ്റം നേടി കരി യറില്‍ മുന്നേറുന്നതിനിടെയാണ് സ്വര്‍ണവ്യാപാരത്തില്‍ എത്തുന്നത്.

പനപോലെ വളര്‍ന്ന ബിസിനസ് സാമ്രാജ്യം കൈവിട്ടുപോയപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്‍ തളര്‍ന്നില്ലെന്ന് മാത്രമല്ല, ബിസിനസ് രംഗത്ത് ജീവിതം തകര്‍ന്നവര്‍ക്കുള്ള പ്രചോദനം കൂടിയായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ജീവിതം. എല്ലാം നഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കുമെന്ന, തിരികെ വരുമെന്ന ആത്മവിശ്വാസം ആ മനുഷ്യന് മുതല്‍ക്കൂട്ടായിരുന്നു. പ്രതീക്ഷകളും ആഗ്രഹങ്ങളും ബാക്കിവെച്ചാണ് അദ്ദേഹത്തിന്റെ മടക്കം. മൂന്നര ബില്യന്‍ ദിര്‍ഹം വിറ്റുവരവുണ്ടായിരുന്ന വ്യവസായ വാണിജ്യ സാമ്രാജ്യത്തിന്റെ ഉടമയായി രുന്നു അറ്റ്‌ലസ് രാമചന്ദ്രന്. എന്നാല്‍ 2015 മുതല്‍ അദ്ദേഹത്തിന്റെ സാമ്രാജ്യം തകര്‍ന്നടിയുകയായിരു ന്നു.

മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച് ജയില്‍ വിമോചിതനായ അദ്ദേഹം ദുബായ് കേന്ദ്രീകരിച്ച് നഷ്ടപ്പെട്ട തന്റെ ബിസിനസ് സാമ്രാജ്യം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. സ്വത്തുക്കളെല്ലാം വിറ്റാണ് അദ്ദേഹം ജയില്‍ മോചിതനാകുന്നത്. ദുരിതകാലം താണ്ടിയ രാമചന്ദ്രന്‍, വ്യവസായ ലോക ത്തേക്കു മാത്രമല്ല തന്റെ ജന്മനാട്ടിലേ ക്കും തിരിച്ചു വരവിനുള്ള തയാറെടുപ്പിലായിരുന്നു. എല്ലാ സ്വപ്ന ങ്ങളേയും അവശേഷിപ്പിച്ച് ജനകോടിയുടെ വിശ്വസ്ത സ്ഥാപനത്തിന്റെ ഉടമ ഈ മണ്ണില്‍ നിന്ന് യാത്ര യാവുകയാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.