Breaking News

മലയാളികളുടെ കണ്ടെയ്‌നറില്‍ വീണ്ടും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈ യില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപ റമ്പിലും അയച്ച കണ്ടെയ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് വീണ്ടും പിടികൂടിയത്

മുംബൈ : പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ ഡിആര്‍ഐ പിടികൂടി. മലയാളികളായ വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും അയച്ച കണ്ടെ യ്നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്നറില്‍ നിന്നാണ് ഡിആര്‍ഐ അന്‍പതര കിലോയോളം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. ഇരുവരുടേയും പേ രിലുള്ള രണ്ടാമത്തെ കണ്ടെയ്നറാണ് പിടിയിലായത്.

വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്നറില്‍ ഇറക്കുമതി ചെയ്ത 1427 കോടിയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു.ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടറിന്റെ മറവിലാണ് ഇത്തവണ 520 കോടിയുടെ കൊക്കെയിന്‍ കടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഡിആര്‍ ഐയുടെ ഓപ്പറേഷന്‍. മന്‍സൂര്‍ തച്ചംപറമ്പി ലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാ പനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡി ന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയിരിക്കുന്നത്.

രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. സംഭവവുമായി ബന്ധ പ്പെട്ട് കാലടി സ്വദേശിയായ വിജിന്‍ വര്‍ഗീസിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ സൂത്രധാര നെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റേയടക്കം സഹായം തേടിയിരിക്കുകയാണ് ഡി ആര്‍ഐ.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.