സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടിത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉട മസ്ഥതയിലുള്ള സ്ഥാപനമാണിത്
പാലക്കാട്: മലമ്പുഴയിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം. സ്വകാര്യ ആശു പത്രികളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്ന കേന്ദ്രമായ ഇമേജിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. പാലക്കാട് ജില്ലയിലെ ഫയര്‍ഫോഴ്സ് യൂണീറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കുകയാണ്.
പ്ലാന്റിലെ ഒരു സ്റ്റോര്‍ മുഴുവനായി കത്തി നശിച്ചു. തീപിടുത്തമുണ്ടായ സമയത്ത് സ്റ്റോറില്‍ ആരും ഇല്ലാ തിരുന്നതിനാല്‍ ആളപായമില്ല. തൊട്ടടുത്തുള്ള പ്ലാന്റിലേക്ക് തീ പടരുന്നത് തടയാനായുള്ള ശ്രമങ്ങള്‍ നട ക്കുകയാണ്. മലമ്പുഴ ഡാമിന് എതിര്‍വശത്താണ് പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള വനത്തില്‍ നി ന്നാണി ഇവിടേക്ക് തീ പടര്‍ന്നത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
മാലിന്യ കേന്ദ്രത്തിനെതിരെ എംഎല്‍എമാര്‍ രംഗത്ത്
മാലിന്യ കേന്ദ്രത്തിനെതിരെ മലമ്പുഴ, പാലക്കാട് എംഎല്‍എമാര്‍ രംഗത്ത് വന്നു. മാലിന്യ സംസ് കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണ് തീപിടുത്തം ഉണ്ടാകാന്‍ കാരണമെന്ന് കോണ്‍ ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തി. കാട്ടുതീ പടര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്ന് കരുതുന്നില്ല. സംസ്‌കരിക്കാന്‍ കഴിയുന്നതിലും അധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു. ഇതാണ് തീ പിടുത്തത്തിലേക്ക് നയിച്ചത് എന്നും അവര്‍ ആരോപിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.