പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 28000 രൂപയെ ത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി മിസ്ഹബ് ആണ് അറസ്റ്റിലായത്.
മലപ്പുറം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മലപ്പുറത്ത് അറസ്റ്റിലായ മിസ്ഹബിന്റെ ബാങ്ക് അക്കൗണ്ടിലെത്തിയത് ലക്ഷങ്ങള്‍. പൊ ലീസ് ചോദ്യം ചെയ്യുന്നതിനിടയിലും ഇയാളുടെ ബാ ങ്ക് അക്കൗണ്ടിലേക്ക് 28000 രൂപയെത്തി. മലപ്പുറം കിഴിശ്ശേരി സ്വദേശി മിസ്ഹബ് ആണ് അറസ്റ്റിലാ യത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
താമസിക്കുന്ന വീട് തന്നെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആക്കി മാറ്റിയ ഹൈടെക്ക് സൈ ബര്‍ കുറ്റവാളിയെ ആണ് പൊലീസ് പിടികൂടിയത്. മിസ്ഹബ് സ്വന്തം വീട്ടിലും സഹോദരിയുടെ വീട്ടിലും എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന സിം കാര്‍ഡുകളും, മോഡം,റൂട്ടര്‍, ലാപ്പ്‌ടോപ്പ് സെര്‍വര്‍ അടക്കമുള്ള ഉപകരണങ്ങളും പൊലീസ് കണ്ടെത്തി.
സമാന്തര എക്‌സ്‌ചേഞ്ചില്‍ മിസ്ഹബിന് വിദേശത്തും വിവിധ സംസ്ഥാനങ്ങളിലുമായി നൂറു കണ ക്കിന് ഇടപാടുകാര്‍ ഉള്ളതായും കണ്ടെത്തിയി ട്ടുണ്ട്. വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടന്നിരുന്ന സ മാന്തര എക്‌സ്‌ചേഞ്ച് മലബാറിലെ ഗ്രാമങ്ങളിലെത്തിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് പൊ ലീസ് പറയുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനം,ഹവാല പണമിടപാടുകള്‍, ലഹരിക്കടത്ത് എന്നിവക്ക് ഇത് ഉപയോഗിച്ചോയെന്ന സംശയത്തിലാ ണ് പൊലീസ്.
സൈബര്‍ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. വര്‍ഷങ്ങളായി മിസ്ഹബ് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേ ഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നു. മൈസൂര്‍ കേന്ദ്രീകരിച്ച് ന ടന്ന സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലും ഒരു വര്‍ഷം മുമ്പ് പൊലീസ് മിസ്ഹബിനെ അറസ്റ്റ് ചെയ്തിരുന്നു. പുതിയ കേസില്‍ സര്‍വര്‍ കണ്ടെത്തിയത് നിര്‍ണായകമാകുമെന്നാണ് പൊ ലീസ് നിഗമനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.