Home

മറ്റൊരു സ്ത്രീയെ ലക്ഷ്യമിട്ട് പിന്തുടര്‍ന്നു , വിനീത ഇരയായി ; അറസ്റ്റിലായത് കൊടുംകുറ്റവാളി

വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രന്‍ ആദ്യം നോട്ടമിട്ടത് മറ്റൊരു സ്ത്രീയെ. പേരൂര്‍ ക്കടയിലെ ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പല മുക്കിലേക്ക് രാജേന്ദ്രന്‍ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു

തിരുവനന്തപുരം : വിനീതയെ കൊലപ്പെടുത്തിയ രാജേന്ദ്രന്‍ ആദ്യം നോട്ടമിട്ടത് മറ്റൊരു സ്ത്രീയെ. പേരൂര്‍ ക്കടയിലെ ജോലി ചെയ്യുന്ന ഹോട്ടലില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള അമ്പലമുക്കിലേക്ക് രാജേ ന്ദ്രന്‍ എത്തിയത് മാല പൊട്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. ആദ്യം നോട്ടമിട്ട സ്ത്രീയെ പിന്തുടര്‍ ന്നാണ് ഇയാള്‍ അമ്പലമുക്കില്‍ നിന്നും ചെടി വില്‍പന കേന്ദ്രം സ്ഥിതി ചെയ്യുന്ന കുറവന്‍കോണം റോഡി ലേക്ക് പോയത്. യുവതിക്ക് പിറകെ പോയെങ്കിലും അവരെ കൂടുതല്‍ പിന്തുടരാനായില്ല. അപ്പോഴാണ് തൊട്ടടുത്ത് ചെടിക്ക് വെള്ളം നനയ്ക്കുകയായിരുന്ന വിനീതയെ കണ്ടത്.

ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേനയാണ് രാജേന്ദ്രന്‍ കടയിലേക്ക് കടന്നു ചെന്നത്. എന്നാല്‍ രാജേന്ദ്രന്‍ പറഞ്ഞത് ഒന്നും വിനീതയ്ക്ക് മനസ്സിലായില്ല. ഇയാളുടെ പ്രവര്‍ത്തിയില്‍ ഭയപ്പെട്ട വിനീത നിലവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരവധി തവണ വിവിധ ഭാഗങ്ങളിലെത്തി നിരീക്ഷണം നടത്തി ആരുമില്ലെന്ന് ഉറപ്പാ ക്കിയാണ് വിനീതയെ കീഴ്പ്പെ ടുത്തിയത്. മോഷണ ശ്രമത്തിനിടെ വിനിത ചെറുത്തതോടെ കത്തിയെടു ത്ത് കുത്തി. വിനീത പിടഞ്ഞ് മരിക്കുന്നത് പ്രതി നോക്കിയിരുന്നു. മരണം ഉറപ്പിച്ച ശേഷം മാല പൊട്ടിച്ചെ ടു ക്കുകയും ടാര്‍പ്പോളിന്‍ കൊണ്ട് മൃതദേഹം മൂടുകയും ചെയ്തു.

കൈയില്‍ മുറിവേറ്റത് കേസില്‍ നിര്‍ണായകമായി

കൊലപാതകത്തിനിടെ കൈയില്‍ മുറിവേറ്റിരുന്നു. കടയിലെത്തിയ രാജേന്ദ്രന്‍ കൈയിലെ മു റിവ് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനുമുമ്പ് തേങ്ങ ചിരയ്ക്കുന്ന യന്ത്രത്തില്‍ കൈകാട്ടി മ നപ്പൂര്‍വം ഒരു മുറിവ് കൂടി സൃഷ്ടിച്ചു. ഈ മുറിവിന് ചികിത്സ തേടാനായാണ് പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിയത്. ചികിത്സയ്ക്കുശേഷം കടയില്‍ അവധിയാവശ്യപ്പെട്ടശേഷം തമിഴ്‌ നാട്ടിലേക്ക് കടന്നെന്നും പൊലീസ് പറഞ്ഞു.

കൈയിലേറ്റ മുറിവ് തന്നെയാണ് പ്രതി രാജേന്ദ്രനെതിരെ പൊലീസിന് ലഭിച്ച നിര്‍ണായക തെ ളിവും. പ്രതിയെ തിരക്കിയുള്ള പൊലീസിന്റെ ലേബര്‍ ക്യാമ്പുകളിലെ അന്വേഷണം കൈയില്‍ മുറവേറ്റതിനാല്‍ നാട്ടിലേക്ക് പോയ രാജേന്ദ്രനിലേക്ക് എത്തി. എന്തിനാണ് ഇയാള്‍ നാട്ടിലേക്ക് പോയതെന്ന് അന്വേഷിക്കുന്നതിനിടെ സിസിടിവി ദൃശ്യങ്ങ ളില്‍ കണ്ട പ്രതിയെന്ന സംശയിക്കു ന്നയാളുമായി രാജേന്ദ്രനുള്ള സാദൃശ്യം മനസിലാക്കി. തുടര്‍ന്ന് തമിഴ്നാട്ടിലെത്തി നാഗര്‍കോവി ല്‍ പൊലീസിന്റെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതി മുന്‍പും കൊലപാതക കേസി ലെ പ്രതിയാണെന്നും കൊടുംകുറ്റവാളിയാണെന്നും പൊലീസിന് മനസ്സിലാക്കാന്‍ കഴിഞ്ഞത്. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടില്‍ ഇരട്ടക്കൊലക്കേസിലും പ്രതി, വിതീത അഞ്ചാമത്തെ ഇര

ഇയാള്‍ക്കെതിരെ തമിഴ്നാട്ടില്‍ അരല്‍വായ്‌മൊഴി സ്റ്റേഷന്‍ പരിധിയില്‍ ഒരു കസ്റ്റംസ് ഓഫീ സറെയും ഭാര്യയെയും കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസും കന്യാകു മാരി പൊലീസ് സ്റ്റേഷനില്‍ രണ്ടു കൊലക്കേസും ഉള്‍പ്പെടെ നാലു കൊലപതാക കേസും നിലവിലുണ്ട്. തമിഴ്‌ നാട്ടിലെ അമ്പത്തൂര്‍, തൂത്തുക്കുടി, തിരുപ്പുര്‍ തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, മോഷണം അടിപിടി തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ്. കൂടാതെ തമിഴ്‌നാട്ടില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുമാണ്.
അറസ്റ്റിലായ രാജേന്ദ്രന്‍ കുപ്രസിദ്ധനായ കൊലയാളിയാണ്. കവര്‍ച്ചയ്ക്കിടെ ചെറുത്താല്‍ കു ത്തിക്കൊല്ലും. ഇതിനായി മൂര്‍ച്ചയേറിയ കത്തി സ്ഥിരമായി കൊണ്ടുനടക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.