കുവൈത്ത് സിറ്റി : മണി എക്‌സ്‌ചേഞ്ചുകൾ വഴിയുള്ള പണമിടപാടുകൾക്ക് പുതിയ നിയന്ത്രണം ഏർപ്പെടുത്തി. സ്വന്തമായല്ലാതെ മറ്റൊരാൾക്ക് വേണ്ടി പണമിടപാടുകൾ നടത്തുന്നത് പരിശോധിക്കാനാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് എല്ലാ മണി എക്‌സ്‌ചേഞ്ചുകൾക്കും നിർദേശം നൽകിയിരിക്കുന്നത്.
മറ്റുള്ളവർക്ക് വേണ്ടി പണം അയച്ചാൽ വിശദീകരണം നൽകണം. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും. കുറഞ്ഞത് 50 ദിനാർ അയച്ചാൽപോലും ഇത് ബാധകമാണ്. സ്ഥിരമായി ഒരേ തുക ആവർത്തിച്ച് അയക്കുന്ന ഇടപാടുകളും നിരീക്ഷണവിധേയമാകും.
ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് 5 വർഷം വരെയുള്ള രേഖകൾ എക്‌സ്‌ചേഞ്ച് കമ്പനികൾ സൂക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമുള്ള സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിയന്ത്രണം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം തുടങ്ങിയവ തടയുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.