Breaking News

മരുഭൂമിയിലെ പച്ചപ്പ് കാണാൻ ബഹ്‌റൈൻ രാജാവ് എത്തി, ‘ജീവന്റെ വൃക്ഷ’ത്തിന് കൂടുതൽ പരിഗണന.

മനാമ : ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസഅൽ ഖലീഫ സതേൺ ഗവർണറേറ്റിലെ മരുഭൂമി പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ഈ പ്രദേശങ്ങളിലെ പരിസ്ഥിതിയെയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് അദ്ദേഹത്തെ ധരിപ്പിച്ചു. ബഹ്റൈനിലേക്ക് എത്തിച്ച് നട്ടുപിടിപ്പിക്കാൻ ബഹ്‌റൈൻ രാജാവ് ഉത്തരവിട്ട അപൂർവമായ ബയോബാബ് വൃക്ഷങ്ങളെയും സന്ദർശനത്തിനിടെ നിരീക്ഷിച്ചു. ഈ പ്രദേശങ്ങൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ലഭിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.രാജ്യത്ത് വന്യജീവികളെയും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കാൻ വിപുലമായ ശ്രമങ്ങളാണ് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ ബയോബാബ് വൃക്ഷത്തിന്റെ പ്ലാൻറ്റേഷൻ വിജയകരമാണ്.
∙ ബയോബാബ് ‘ജീവന്റെ വൃക്ഷം’
നൂറടിവരെ ഉയരത്തിലും 50 മീറ്റർ ചുറ്റളവിലും വളരാൻ സാധിക്കുന്ന പടുകൂറ്റൻ വൃക്ഷമാണ് ബയോബാബ്. ഏറ്റവും മുകളിൽ മാത്രം ഇലകൾ ഉള്ള താഴെ മറ്റ് ശാഖകൾ ഇല്ലാത്ത, വണ്ണമുള്ള മരം.’ജീവന്റെ വൃക്ഷം’ എന്നറിയപ്പെടുന്ന ബയോബാബ് ആഫ്രിക്കൻ ദ്വീപായ മഡഗാസ്‌കറിലും ഓസ്‌ട്രേലിയയിലുമാണ് പ്രധാനമായും കാണപ്പെടുന്നത്. മണ്ണിനെ ഈർപ്പമുള്ളതാക്കാനും മണ്ണൊലിപ്പ് മന്ദഗതിയിലാക്കാനും ബയോബാബ് മരങ്ങൾ സഹായിക്കുന്നുവെന്നതിനാൽ വരണ്ട പരിസ്ഥിതിക്ക് ബയോബാബ് മരങ്ങൾ വലിയ മുതൽകൂട്ടായാണ് വിലയിരുത്തപ്പെടുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.