ദുരൂഹസാഹചര്യത്തില്‍ അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍സി ആന്റണി യുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം നടന്ന സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് റീപോസ്റ്റ്മോര്‍ട്ടം നടത്തുക
തൃശൂര്‍ : ദുരൂഹസാഹചര്യത്തില്‍ അബുദാബിയില്‍ മരിച്ച ചാലക്കുടി സ്വദേശി വാളിയേങ്കല്‍ ഡെന്‍ സി ആന്റണിയുടെ മൃതദേഹം ഇന്ന് പുറത്തെടുത്ത് റീപോസ്റ്റുമോര്‍ട്ടം നടത്തും. സംസ്‌കാരം നടന്ന സെന്റ് ജോസഫ് പള്ളിയിലെ കല്ലറ തുറന്നാണ് റീപോസ്റ്റ്മോര്‍ട്ടം നടത്തുക. ഇരിങ്ങാലക്കുട ആര്‍ഡി ഒയുടെ അനുമതിയോടെയാണ് നടപടി.
ദുബായില്‍ രണ്ടര വര്‍ഷം മുന്‍പാണ് ഡെന്‍സിയുടെ ദുരൂഹ മരണം. ഒറ്റമൂലി വൈദ്യന്‍ സാബാ ഷ രീഫിനെ കൊലപ്പെടുത്തിയ പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2020 മാര്‍ച്ച് 5നാണ് ഡെന്‍സിയേയും ഹാരിസിനേയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ത്. ഹൃദയാഘാതം മൂലമാണെന്നാണ് ആദ്യം വീട്ടുകാരെ അറിയിച്ചിരുന്നത്. കഴിഞ്ഞദിവസമാണ് ഇ ത് കൊലപാതകമാണെന്ന് അറിയുന്നത്.
കോഴിക്കോട് സ്വദേശി ഹാരിസിന്റെ അബുദാബിയിലെ സ്ഥാപനത്തിലായിരുന്നു ഡെന്‍സിക്ക് ജോ ലി. പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി യ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിന്‍ അഷറഫാണ് കൊലയു ടെ സൂത്രധാരന്‍ എന്ന് കൂട്ടുപ്രതികളുടെ മൊഴിയോടെയാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴി ഞ്ഞത്.
ഷൈബിന്‍ അഷറഫ് ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു. ഈ കേസ് അന്വേഷിക്കുന്ന നി ലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ അപേക്ഷ പ്രകാരമാ ണ് റീ പോസ്റ്റുമോര്‍ട്ടം.
2019 ഡിസംബറിലാണ് ഡെന്‍സി വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയത്. 2020 മാര്‍ച്ച് 5നായിരു ന്നു മരണം. പ്രതികളുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ഹാരിസിന്റെ മൃതദേഹം നേരത്തെ പുറ ത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍ഡിഒയുടെ ഉത്തരവ് കര സ്ഥമാക്കി നിലമ്പൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.