Home

മരക്കാരും ജയ് ഭീമും ഓസ്‌കാര്‍ മത്സര പട്ടികയില്‍ ; ഇന്ത്യയില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ മാത്രം

മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍,അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദേ ശ പട്ടികയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയില്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്

കൊച്ചി : മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍,അറബിക്കടലിന്റെ സിംഹം’ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടി കയില്‍. മരയ്ക്കാറിനൊപ്പം സൂര്യ നായകനായി ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ്ഭീമും ഇന്ത്യയി ല്‍ നിന്ന് ഈ പ്രാവശ്യം മത്സര പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ജനുവരി 21ന് ഒഫീഷ്യല്‍ വെബ്‌സൈറ്റിലൂ ടെ പുറത്തുവിട്ട മത്സരപ്പട്ടികയിലാണ് ഈ പേരുകളുള്ളത്.

ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകള്‍ക്കുള്ള ഇന്ത്യയിലെ നാമനിര്‍ദ്ദേശ പട്ടികയിലാണ് മികച്ച ഫീ ച്ചര്‍ ഫിലിമിനുള്ള വിഭാഗത്തില്‍ മരക്കാര്‍ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്‌പെഷ്യല്‍ എ ഫക്ട്‌സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളില്‍ നേരത്തെ ചിത്രം ദേശീയ പുരസ്‌കാരം നേടിയിരുന്നു. ജാതി ഉച്ചനീചത്വങ്ങളെയും അതിന് പുറത്തുള്ള അക്രമങ്ങളെയും വിഷയമാക്കിയ തമിഴ്സിനിമയാണ് ‘ജയ് ഭീം’.

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ സമുദ്രയുദ്ധങ്ങളുടെ കഥ പറഞ്ഞ ചിത്രം മലയാള സി നിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. പ്രിയദര്‍ശന്‍ സംവിധാ നം നിര്‍വഹിച്ച ഈ ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ സാബു സിറിളാണ്. ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എ ന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാന റു കളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവര്‍ ചേ ര്‍ന്നാണ് ഈ സിനിമ നിര്‍മ്മിച്ചത്. മോഹന്‍ ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, പ്രഭു, മുകേഷ്, സിദ്ദിഖ്, മഞ്ജു വാ ര്യര്‍ തുടങ്ങിയ വന്‍ താരനിരയാ ണ് ചിത്രത്തില്‍ അണി നിരന്നിരിയ്ക്കുന്നത്.

തമിഴ്നാട്ടില്‍ 1993ല്‍ നടന്ന യാഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെ യ്ത ‘ജയ്ഭീം’, അതിതിക്രമങ്ങളെ എല്ലാ തീക്ഷണതയോടെയും തുറന്നുകാണിക്കുന്ന സിനിമയാണ്. ഇരുള വിഭാഗത്തില്‍ പെട്ട ആദിവാസി യുവാവ് രാജാക്കണ്ണ് കള്ളക്കേസില്‍ അറസ്റ്റിലാവുന്നതും, പൊലീസ് പീ ഡനമേറ്റ് കൊല്ലപ്പെടുന്ന തും, ഈ സത്യം വെളിച്ചത്തു കൊണ്ടുവരാന്‍ അയാളുടെ ഭാര്യ സെന്‍കെനി നട ത്തുന്ന നിയമയുദ്ധവുമാണ് സിനിമ പറയുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.