ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പ്രതി ജോണ്‍സന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശവും നല്‍കി
കൊച്ചി: ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗത്തിനിരയായ കേസില്‍ പ്രതി ജോ ണ്‍സന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. എത്രയും വേഗം അന്വേഷണ സംഘ ത്തിന് മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശവും നല്‍കി. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെ ന്ന പരാതിക്കാരുടെ ഹര്‍ജി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച് ഹൈക്കോടതി തീര്‍പ്പാക്കുകയും ചെയ്തു.
പീഡനക്കേസില്‍ പ്രതിയുടെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതു ണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി യത്.ജസ്റ്റിസ് വി ഷര്‍സിയാണ് ജാമ്യാപേക്ഷ നിരസിച്ചത്. കേസില്‍ പൊലീസിന്റെ ഭാഗം കേട്ട ശേഷം അത് അംഗീകരിച്ചുകൊണ്ടാണ് നടപടി.
കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുക്കേണ്ടതുണ്ടെ ന്നും ലൈംഗിക പരിശോധന നടത്തേണ്ടതു ണ്ടെന്നും സാക്ഷികളുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാ യിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പരാതി കൊടുക്കാന്‍ വൈകിയെന്ന പ്രതി യുടെ വാദം കോടതി തള്ളുകയും ചെയ്തു.
2016ലാണ് കേസിനാസ്പദമായ സംഭവം. ഒളിംപ്യന്‍ മയൂഖ ജോണിയുടെ സുഹൃത്ത് ബലാത്സംഗ ത്തിനിരയായെന്നാണ് ആരോപണം. കേസ് അട്ടി മറിക്കാന്‍ ശ്രമം നടന്നെന്നാരോപിച്ച് മയൂഖ ജോണി രംഗത്തെത്തിയതോടെയാണ് പരാതി ശ്രദ്ധ നേടുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.