മമ്മൂട്ടി എത്തുമ്പോള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം ആസൂത്രണം നടത്തുകയായിരുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം
കൊച്ചി: പോളിങ് ബൂത്തിലെത്തിയ ചലച്ചിത്ര താരം മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷണം തുടങ്ങി. മമ്മൂട്ടി എത്തുമ്പോള്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ബോധപൂര്‍വം ആസൂത്രണം നടത്തു കയായിരുന്നുവെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
പൊന്നുരുന്നി സികെഎസ് സ്‌കൂളിലാണ് ഭാര്യ സുല്‍ഫത്തിനൊപ്പം മമ്മൂട്ടി വോട്ട് രേഖപ്പെടു ത്തിയത്. മമ്മൂട്ടി വോട്ടു ചെയ്യാനെത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞത് രാവിലെ സംഘര്‍ത്തിന് ഇടയാക്കി. തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സജിയുടെ ഭാര്യയുടെ നേതൃത്വത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്‌തെന്നാണ് പരാതി. മമ്മൂട്ടിക്ക് എന്താ കൊമ്പ് ഉണ്ടോ എന്ന് ആക്രോശിച്ചായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ അക്രമം. പോളിങ് ബൂത്തില്‍ മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. മമ്മൂട്ടി വോട്ട് ചെയ്യാനെത്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. സ്ഥാനാര്‍ത്ഥി സജിയുടെ ഭാര്യ രശ്മിസജിയുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. മമ്മൂട്ടിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ അക്രമം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപ്പെട്ട് ബി ജെ പി പ്രവര്‍ത്തകരെ ബൂത്ത് പരിസരത്ത് നിന്ന് മാറ്റിയതിനാല്‍ സംഘര്‍ഷം ഒഴിവായി. കോവിഡ് കാലമായതിനാല്‍ എല്ലാവരും സൂക്ഷിക്കണം എന്നായിരുന്നു വോട്ട് ചെയ്ത ശേഷം മമ്മൂട്ടിയുടെ പ്രതികരണം.
രാവിലെ 11.30 ഓടെയാണ് മമ്മൂട്ടി ഭാര്യക്കൊപ്പം വോട്ട് ചെയ്യാനെത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ മമ്മൂട്ടിയ്ക്ക് പൊന്നുരുന്നി സി കെ സി എല്‍ പി സ്‌കൂളിലെ അറുപത്തിമൂന്ന് എ നമ്പര്‍ ബൂത്തിലായിരുന്നു വോട്ട്. നേരത്തെ പനമ്പിള്ളി നഗറില്‍ താമസിച്ചിരുന്ന മമ്മൂട്ടി എളംകുളത്തേക്ക് താമസം മാറിയിരുന്നെങ്കിലും മണ്ഡലം മാറിയിരുന്നില്ല.എന്നാല്‍ ബൂത്ത് പൊന്നുരുന്നി സ്‌ക്കൂളിലേയ്ക്ക് മാറുകയായിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.