Home

മമതയുടെ ആവശ്യം തള്ളി കേന്ദ്രം ; കോവിഡ് ഉപകരണങ്ങളുടെ നികുതി ഒഴിവാക്കിയാല്‍ വില കൂടുമെന്ന് ധനമന്ത്രി

ചെലവ് കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്കും മരുന്നു കള്‍ ക്കും നികുതി ഒഴിവാക്കണമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആവശ്യം തള്ളി കേന്ദ്രം. ചെലവ് കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് ധനമ ന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ജി.എസ്.ടിയില്‍ നിന്ന് പൂര്‍ണ ഇളവ് നല്‍കിയാല്‍ ആഭ്യന്തര ഉല്‍പാദകര്‍ക്ക് അവരുടെ നിക്ഷേപ ങ്ങള്‍ക്കും സേവനങ്ങള്‍ക്കും അടച്ച നികുതി നികത്താന്‍ കഴിയില്ല. ഇതോടെ ഉപകരണങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകുമെന്നും ഇത് ഉപഭോക്താ ക്കള്‍ക്ക് തിരിച്ചടി യാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും എല്ലാവിധ നികുതികളും കസ്റ്റംസ് തീരുവയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മമത ബാനര്‍ജി പ്രധാ നമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെ ധനമന്ത്രിയുടെ വിശദീകരണം.

കോവിഡ് വാക്‌സിന് അഞ്ച് ശതമാനവും മരുന്നിനും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററിനും 12 ശതമാനവുമാണ് നികുതി ഏര്‍പ്പെടുത്തിയിരി ക്കുന്നത്. നികുതി ഒഴിവാക്കുന്നത് ഈ ഉല്‍പന്ന ങ്ങളുടെ വില വര്‍ധനവിന് കാരണമാകും. ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം കമ്പനികള്‍ക്ക് തങ്ങളുടെ ഉല്‍പന്നത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍, സേവനങ്ങള്‍ എന്നിവക്കാ യി അടയ്ക്കുന്ന നികുതി തിരികെ ലഭിക്കാന്‍ അവസരമൊരുക്കുന്നു. അത് ഉല്‍പന്നത്തിന്റെ വില കുറയ്ക്കും. കോവിഡ് മരുന്നുകള്‍ക്കും അനുബന്ധ വസ്തുക്കളും ഇതിനോടകം ഇറക്കുമതി നികുതി ഒഴിവാക്കിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ജിഎസ്ടിയുടെ 70 ശതമാനം സംസ്ഥാനങ്ങളിലേക്കാണ് പോകു ന്നതെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വിപുലീകരിക്കണമെന്നും കോവിഡ് ചികിത്സക്കുള്ള ഉപകരണങ്ങള്‍, മരുന്നുകള്‍, ഓക്സിജന്‍ എന്നിവ യുടെ വിതരണം വര്‍ധിപ്പിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.