Breaking News

മന്‍സൂറിനെ വധിക്കാന്‍ ബോംബെറിഞ്ഞ മുഖ്യപ്രതി അറസ്റ്റില്‍ ; ഇതുവരെ അറസ്റ്റിലായത് ഏഴ് പേര്‍

ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്

കണ്ണൂര്‍: പാനൂര്‍ മന്‍സൂറിനെ വധിക്കാന്‍ ബോംബെറിഞ്ഞ മുഖ്യപ്രതി വിപിന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയിലായി. വിപിന്‍ എറിഞ്ഞ ബോംബ് ആണ് മന്‍സൂറിന്റെ കാലില്‍ പതിച്ചത്. ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് സംഘം പിടി കൂടിയത്.

മൂന്നാം പ്രതിയാണ് സംഗീത്. മോന്താല്‍ പാലത്തിനടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു ഇരുവരും. ഇതുവരെ ഏഴ് പേരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി രതീഷ് കൂലോത്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മരിക്കുന്നതിന് മുമ്പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാ സികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഗീത് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

വോട്ടെടുപ്പ് ദിവസം രാത്രിയായിരുന്നു മന്‍സൂറിനെ അക്രമി സംഘം വകവരുത്തിയത്. ലീഗ് പ്രവര്‍ ത്തകനായ സഹോദരനെ സിപിഎം സംഘം ആക്രമിക്കുന്നത് തടയാനെത്തിയ മന്‍സൂറിന് ബോം ബേറില്‍ പരുക്കേല്‍ക്കുകയായിരുന്നു.

രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മരണത്തിന് അല്‍പ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവ യവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിനി ടയില്‍ ഉണ്ടായതാണെന്നാണ് പൊലീസ് സംശയം. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.

അതേസമയം, മരിച്ച നിലയില്‍ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് ആരെങ്കിലും മര്‍ദ്ദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.