ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് പരാതിനല്‍കി.അബ്ദുറഹ്‌മാന്‍ നടത്തിയ അന്തസ്സും ആത്മാ ഭിമാനവും ഹനിക്കുന്ന വി വാദ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യ പ്പെട്ടാണ് പരാതി നല്‍കിയത്
തിരുവനന്തപുരം: ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിക്കെതിരെ സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് പരാതിനല്‍കി.അബ്ദുറഹ്‌മാന്‍ നടത്തിയ അന്തസ്സും ആത്മാഭിമാന വും ഹനിക്കുന്ന വിവാദ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍,വനിതാ കമ്മീഷ ന്‍,സര്‍ക്കിള്‍ ഇന്‍സ്‌പെറ്റര്‍ – മ്യൂസിയം പൊലീസ് എന്നിവര്‍ക്കാണ് സംഘടന പരാതി നല്‍കിയത്.
മന്ത്രി മുഹമ്മദ് റിയാസിനേയും അദ്ദേഹത്തിന്റെ ഭാര്യ വീണാ വിജയനേയും പൊതുജനമധ്യത്തില്‍ മു സ്ലിം ലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായി വ്യക്തിപരമായ പരാമ ര്‍ശങ്ങളിലൂടെ സ്വകാര്യതയിലേക്ക് കടന്നുകയറി അന്തസ്സിനും ആത്മാഭിമാനത്തിനും കളങ്കമേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ അപമാനിച്ചി രിക്കുകയാണ്.
‘റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുല്‍ റഹ്‌മാന്‍ കല്ലായിയുടെ പ്രസ്താ വന. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി 2021 ഡിസംബര്‍ മാസം ഒന്‍ പതാം തിയതി കോഴിക്കോട് സംഘടിപ്പി ച്ച റാലിയിലാണ് മൈക്ക് കെട്ടിവെച്ചുള്ള വ്യക്തിഹത്യയും അപവാദപ്രചരണവും നടന്നിരിക്കുന്നത്.ഇത് വ്യക്തി എന്ന നിലയില്‍ മുഹമ്മദ് റിയാസിന്റെയും സ്ത്രീ എന്ന നിലയില്‍ വീണാ വിജയന്റെയും മൗലിക അ വകാശങ്ങള്‍ക്കുമേലുള്ള ലംഘനവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്.
ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായും പ്രസംഗത്തില്‍ നിരവധിയായ അസഭ്യ പ്രസ്താവനകള്‍ ഉണ്ട്. പ്രസ്തുത വസ്തുതകള്‍ മുന്‍നിര്‍ത്തി മനുഷ്യാവകാശ ലംഘനത്തി നും വ്യക്തിഹത്യയ്ക്കും അപവാദ പ്രചരണ ത്തിനും അബ്ദുള്‍ റഹ്‌മാന്‍ കല്ലായിക്കെതിരെ ഈ മനുഷ്യാവകാശ ദിനത്തില്‍ തന്നെ നിയമപരമായ നട പടികള്‍ കൈക്കൊള്ള ണമെന്നും സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റഡീസ് പരാതിയി ല്‍ വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.