മനോഹര വര്‍മയെ കൂടാതെ മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാര്‍, വേ ണുബാല കൃഷ്ണന്‍, ലിസ് മാത്യു, മാതുസജി, ബിന്‍ജു എസ് പണിക്കര്‍ എന്നിവരും പുര സ്‌കാരത്തിന് അര്‍ഹരായി.
ദുബൈ : മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എക്‌സല്ലാന്‍സ് അവാര്‍ഡിന് എഴുത്തുകാരനും പത്ര പ്രവ ര്‍ത്തകനുമായ മനോഹരവര്‍മ അര്‍ഹനായി.മനോഹര വര്‍മയെ കൂടാ തെ മാധ്യമവിഭാഗത്തില്‍ നിന്ന് എം വി നികേഷ് കുമാര്‍, വേണുബാലകൃഷ്ണന്‍, ലിസ് മാത്യു, മാതുസജി, ബിന്‍ജു എസ് പണിക്കര്‍ എന്നി വരും പുരസ്‌കാരത്തിന് അര്‍ഹരായി.
പ്രവാസ മാധ്യമപ്രവര്‍ത്തകരായ ശിഹാബ് അബ്ദുള്‍ കരീം (മാധ്യമം) അരുണ്‍ പാറാട്ട് (24 ന്യൂസ്) അനൂപ് കീച്ചേരി (റേഡിയോ ഏഷ്യ) നിമ്മി (ഹിറ്റ് എഫ്എം) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. സിനിമ, സംഗീത മേഖലയില്‍ ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍, സിദ്ധാര്‍ഥ് ഭരതന്‍, നിമിഷ സജയന്‍, അജയ് കുമാര്‍, എം.കെ. സോമന്‍, വിജയ് യേശുദാസ്, അമൃത സുരേഷ് , ആയിഷ അബ്ദുല്‍ ബാസിത്, ഷണ്‍മുഖപ്രിയ, താജുദ്ദീന്‍ വടകര, മെറില്‍ ആന്‍ മാത്യു എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കള്‍.സാമൂഹിക പ്രവര്‍ത്ത കരായ ദയ ഭായ്, അഷ്‌റഫ് താമരശേരി, പി.ആര്‍.റെനീഷ്, ഉമ പ്രേമന്‍, ആയിഷ ഖാന്‍, ഹൈദ്രോസ് ത ങ്ങള്‍ എന്നിവരെയും പുരസ്‌കാരത്തിന് തെരഞ്ഞെടു ത്തു.
ഏഴാമത് എക്‌സലന്‍സ് അവാര്‍ഡ് 2023 ശനിയാഴ്ച ദുബൈ അല്‍ നാസര്‍ലെഷര്‍ ലാന്റില്‍ നടക്കും. ദു ബൈ പൊലീസുമായി സഹകരിച്ചു നടക്കുന്ന പരിപാടിയില്‍ മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്, ഇന്റര്‍ നാഷണല്‍ അഫയേഴ്‌സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ് കേണല്‍ ഡാന ഹുമൈദ് അല്‍ മര്‍സൂഖി എന്നിവര്‍ വിശിഷ്ടാതിഥിക ളാകും. മുന്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ്, റാസല്‍ ഖൈമ പൊലീസ് ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹാപ്പിനസ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ ബദരിയ അഹമ്മദ് ഹസന്‍ അല്‍ ഷെഹി എന്നിവര്‍ മുഖ്യാതിഥികളാകും. 30 ല്‍ പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യ മാണ്.
ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ. വി.തോമസ്, ബി.ജെ.പി മുന്‍ പ്രസിഡന്റ് സി.കെ.പത്മനാഭന്‍, എലൈറ്റ് ഗ്രൂപ്പ് എം.ഡി ആര്‍. ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.