Editorial

മനുഷ്യത്വം മരവിപ്പിക്കുന്ന ജാതിവെറിയുടെ കൊലകത്തി

 

2018 ല്‍ കെവിന്‍ എന്ന യുവാവ് നേരിട്ട ദാരുണാന്ത്യത്തെ കേരളത്തിലെ ആദ്യത്തെ ദുരഭിമാന കൊലയെന്നാണ് കോടതി വിശേഷിപ്പിച്ചത്. അന്യജാതിക്കാരിയെ വിവാഹം ചെയ്തതിന് കെവിനെ തട്ടികൊണ്ടുപോയി പുഴയില്‍ മുക്കി കൊലപ്പെടുത്തുകയാണ് ജാതിവെറി മൂലം അന്ധത ബാധിച്ച യുവതിയുടെ ബന്ധുക്കള്‍ ചെയ്തത്. രണ്ട് വര്‍ഷത്തിനു ശേഷം മറ്റൊരു ദുരഭിമാന കൊല കൂടി അരങ്ങേറുമ്പോള്‍ കേരളം പുരോഗമനമൂല്യങ്ങള്‍ കൈവെടിഞ്ഞ് അധോഗമനത്തിന്റെ വഴിയിലാണെന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാകുന്നു.

പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം സ്വദേശിയായ അനീഷ് എന്ന ഇരുപത്തേഴുകാരന്‍ ഭാര്യ ഹരിതയുടെ ബന്ധുക്കളുടെ കൈകളാല്‍ കൊല ചെയ്യപ്പെട്ടത് വിവാഹത്തിന്റെ തൊണ്ണൂറാം ദിവസത്തിന്റെ തലേന്നാണ്. താലിക്ക് തൊണ്ണൂറ് ദിവസത്തില്‍ കൂടുതല്‍ ആയുസുണ്ടാകില്ല എന്ന ഹരിതയുടെ പിതാവിന്റെയും അമ്മാവന്റെയും കൊലവിളി അവര്‍ അതേ പടി നടപ്പിലാക്കുകയായിരുന്നു. മകളുടെ കണ്ണീര് വീഴ്ത്തിയും ജാതിവെറി സൃഷ്ടിച്ച വിദ്വേഷം തീര്‍ക്കുക എന്ന അധമ മനസിന് മാത്രം സാധ്യമായ ക്രിമിനല്‍ ചിന്താഗതിയാണ് ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് വഴിവെച്ചത്.

ജാതി, മത വേര്‍തിരിവുകള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഉത്തര്‍പ്രദേശ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും തമിഴ്നാട് പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ വേര്‍തിരിവ് ദുരഭിമാന കൊലകള്‍ക്ക് വഴിവെക്കുന്നത് സാധാരണമായി കഴിഞ്ഞു. സമൂഹം ആധുനികമാകുന്നതിന് അനുസരിച്ച് ജാതി, മത ബോധം കുറയുമെന്നാണ് പൊതുവെ കരുതപ്പെടുന്നതെങ്കിലും നമ്മുടെ രാജ്യത്ത് സംഭവിക്കുന്നത് അതല്ല. ജാതിവെറി കൂടുതല്‍ ശക്തമാകുന്നതും കൊലപാതകവും ബലാത്സംഗവും ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ക്ക് നിരന്തരം വഴിവെക്കുന്നതുമാണ് കണ്ടുവരുന്നത്. പൊതുവെ കേരളം ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അരങ്ങേറാത്ത സംസ്ഥാനമായാണ് അടുത്ത കാലം വരെ പരിഗണിക്കപ്പെട്ടിരുന്നതെങ്കിലും പ്രതിലോമകരമായ രാഷ്ട്രീയ, സാമൂഹ്യ മാറ്റങ്ങള്‍ക്കൊപ്പം ദുരഭിമാന കൊലയും കേരളത്തില്‍ അരങ്ങേറി തുടങ്ങിയിരിക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ‘പരിയേറും പെരുമാള്‍’ എന്ന തമിഴ് ചിത്രം തമിഴ്നാട്ടിലെ ജാതിവെറിയുടെയും ദുരഭിമാന കൊലകളുടെയും ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ക്യാമറകണ്ണ് തിരിച്ചത്. ദുരഭിമാന കൊല ദൈവം ഏല്‍പ്പിച്ച കര്‍മമായി കണ്ട് അനുഷ്ഠിക്കുന്ന വെളിച്ചം കയറാത്ത മനസുകളുടെ ഇരുട്ടിന് സെല്ലുലോയ്ഡ് ഭാഷ്യം ചമക്കുകയാണ് ആ ചിത്രം ചെയ്തത്. 2018ല്‍ കോട്ടയത്തും ഇപ്പോള്‍ പാലക്കാടും നടന്ന കൊലപാതകങ്ങള്‍ ആ ചിത്രത്തിലെ രംഗങ്ങളെയാണ് ഓര്‍മിപ്പിക്കുന്നത്. കൊലവിളികള്‍ക്കും ഭീഷണിക്കും ശേഷം പ്രതികാരം തീരുമാനിച്ചുറച്ച് നടപ്പിലാക്കുകയും അതിനു ശേഷം തെളിവെടുപ്പ് വേളകളില്‍ യാതൊരു പശ്ചാത്താപ ലക്ഷണവും പ്രകടിപ്പിക്കാതെ ക്രിമിനലുകള്‍ക്ക് മാത്രം സാധ്യമായ മനോവീര്യത്തോടെ പൊതുജനത്തിന് മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത കൊലയാളികള്‍ കേരളം അതിവേഗം പിന്നിലേക്ക് പോകുന്ന ദൂരം എത്രത്തോളമെന്നാണ് നമുക്ക് കാട്ടിത്തരുന്നത്. രാഷ്ട്രീയത്തില്‍ മതത്തിന്റെയും ജാതിയുടെയും സ്വാധീനം മുമ്പത്തേതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധിച്ചുവരും വിധം തീര്‍ത്തും പ്രതിലോമകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ് ദുരഭിമാന കൊലകള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുന്ന പുതിയ സാഹചര്യം.

 

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.