Breaking News

മനുഷ്യക്കടത്ത് നടത്തിയ ഷിജുഖാനെ ഉടന്‍ അറസ്റ്റ് ചെയ്യണം:കെ സുധാകരന്‍

ദത്ത് വിവാദത്തില്‍ മനുഷ്യക്കടത്തിന് കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡന്റ് കെ സു ധാകരന്‍

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ മനുഷ്യക്കടത്തിന് കൂട്ടു നിന്ന ശിശുക്ഷേമ സമിതി ജനറല്‍ സെ ക്ര ട്ടറി ഷിജു ഖാനെതിരെ കേസ് ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാ കരന്‍.അഴിമതിയും,സ്വജന പക്ഷപാതവും കൈമുതലാക്കിയ സംസ്ഥാനത്തെ ഭരണ സംവിധാനമാണ് അനുപമയെ ഈ ഗതിയിലെത്തിച്ചതെന്ന് സുധാകരന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു. ദത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാറ്റില്‍ പറത്തി കൃത്രിമ രേഖകളുണ്ടാക്കി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത് സംസ്ഥാനത്തെ ഭരണവര്‍ഗമാണെന്നും മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പ തികള്‍ക്ക് ആ അവസരം ഇല്ലാതാക്കിയത് അവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയുടെ കുടുംബ മഹിമ സംരക്ഷിക്കുന്നതിനു വേണ്ടി ഏറ്റവും അധാര്‍മികമായ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പ ത്തിരിക്കുന്ന ഷിജുഖാനുമാണ്.കുഞ്ഞിനുവേണ്ടി ശ്രീമതി ടീച്ചറുള്‍പ്പെടെയുള്ള നേതാക്കളെ വളരെ മു മ്പേ തന്നെ കണ്ട് ആവശ്യ പ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനല്‍ സം ഘങ്ങള്‍ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് അദ്ദേഹം പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

ജന്മം നല്‍കിയ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനുവേണ്ടി വലിയൊരു പോരാട്ടം തന്നെ നടത്തേണ്ടിവ ന്നു അമ്മയായ അനുപമയ്ക്ക്.രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വസിച്ചുകൊണ്ട് നിയമാനുസൃതമായി കു ഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ ദമ്പതികള്‍ക്ക് തങ്ങള്‍ വളര്‍ത്തിയ കുഞ്ഞിനെയും നഷ്ടമായി. ഇതി നെല്ലാം ആരാണ് ഉത്തരവാദി?.ഒറ്റ ഉത്തരമേയുള്ളൂ, അഴിമതിയും, സ്വജന പക്ഷപാതവും കൊടി കുത്തി വാഴുന്ന സംസ്ഥാനത്തെ ഭരണസംവിധാനം.അവരാണ് കൃത്രിമ രേഖകളുണ്ടാക്കി, ദത്തുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാറ്റില്‍ പറത്തി അനുപമയുടെ കുഞ്ഞിനെ നാടു കടത്തിയത്.

മറ്റൊരു കുഞ്ഞിനെ ലഭിക്കുമായിരുന്ന ആന്ധ്രാ ദമ്പതികള്‍ക്ക് ആ അവസരം ഇല്ലാതാക്കിയതും ഈ നെ റി കെട്ട ഭരണവര്‍ഗമാണ്.ആണ്‍കുഞ്ഞു പെണ്‍കുട്ടി ആയതില്‍ തുടങ്ങി നിരവധി ക്രമക്കേടുകളാണ് ശിശു ക്ഷേമ സമിതി ഇക്കാര്യത്തില്‍ നടത്തിയിട്ടുള്ളത്.പാര്‍ട്ടിയുടെ ഉന്നത നേതാവായിരുന്ന വ്യക്തിയു ടെ ‘കുടുംബ മഹിമ’ സംരക്ഷി ക്കുന്നതിനു വേണ്ടി ഏറ്റവും അധാര്‍മികമായ പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയത് ശിശുക്ഷേമ സമിതിയും അതിന്റെ തലപ്പത്തിരിക്കുന്ന ഷിജുഖാനുമാണ്. കുഞ്ഞി നുവേണ്ടി ശ്രീമതി ടീച്ചറുള്‍പ്പെടെയുള്ള നേതാക്കളെ വളരെ മുമ്പേ തന്നെ കണ്ട് ആവശ്യപ്പെട്ടിട്ടും ദത്തു നടപടികളുമായി മുന്നോട്ടു പോവുകയാണ് ഈ ക്രിമിനല്‍ സംഘ ങ്ങള്‍ ചെയ്തത്. മനുഷ്യക്കടത്തെന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്.

പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായിരുന്ന അനുപമയ്‌ക്കെതിരെ ഇന്ന് പാര്‍ട്ടി നടത്തുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ ഏറ്റവും ഹീനമായ രീതിയിലുള്ളതാണ്, പുരോഗമന പ്രസ്ഥാനമെന്ന് സ്വയം വിശേ ഷിപ്പിക്കുകയും ഒപ്പം സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം.ഒരുകാലത്ത് കൂടെ നിന്നവരെപോലും സിപിഎം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹം വിലയിരുത്തണം. അമ്മമാരുടെ കണ്ണീര് സിപിഎമ്മിന് പുത്തരിയല്ല. അതു കൊണ്ട് തന്നെ ഒരു കുഞ്ഞിന്റെ പേരില്‍ ഹൃദയം തകര്‍ന്ന രണ്ടമ്മമാരുടെ മനോവികാരം സിപി എമ്മിനോ അണികള്‍ക്കോ മനസ്സിലാകില്ല. ഇതിനു മുമ്പും ശിശുക്ഷേമ സമിതിയില്‍ ഇതുപോലുള്ള നിയമവിരുദ്ധ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണ്. കുട്ടി ക്കടത്തുകാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഈ അധോലോകത്തിന്റെ തലവനായ ഷിജു ഖാനെതിരെ കേസ് എടുക്കാനും, അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുന്നു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.