Gulf

മനുഷ്യക്കടത്ത്  കുവൈറ്റിൽ 2 പേർ അറസ്റ്റിൽ

 

മനുഷ്യക്കടത്ത്  കുവൈറ്റിൽ 2 പേർ അറസ്റ്റിൽ

 

കുവൈറ്റ് :മനുഷ്യക്കടത്ത് കുവൈറ്റിൽ 2 പേർ അറസ്റ്റിൽ .മനുഷ്യക്കടത്ത്, വിസക്കച്ചവടം, വ്യാജരേഖ ചമയ്ക്കൽ, തൊഴിൽ നിയമ ലംഘനം എന്നിവ നടത്തിയ കേസിൽ കുവറ്റിൽ  2 പേർ അറസ്റ്റിൽ. ഒരു ഇന്ത്യക്കാരനും, ഈജിപ്തുകാരനുമാണ് അറസ്റ്റിലായത്. കുവൈറ്റ്  സുപ്രീംകോടതി ഇവർക്ക് ഒരു വർഷം കഠിന തടവ് വിധിച്ചു. 1500 ദിനാർ (3.85 ലക്ഷം രൂപ) വീതം പ്രതിഫലം വാങ്ങി വിദേശ തൊഴിലാളികളെ കൊണ്ടുവരികയും ജോലി നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

ഇതേസമയം പ്രതികളുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. വ്യാജ റിക്രൂട്മെന്റിലൂടെ നിരവധി മലയാളി യുവതികളും കുവൈറ്റിൽ  എത്തിയിട്ടുണ്ട്. എന്നാൽ വാഗ്ദാനം ചെയ്ത ശമ്പളത്തിനും ജോലിക്കും പകരം കുറഞ്ഞ ശമ്പളവും കൂടുതൽ ജോലിഭാരവും ആയതിനാൽ പലരും പരാതിയുമായി എംബസിയെ സമീപിക്കുകയായിരുന്നു.

അനധികൃത റിക്രൂട്ട്മെൻറ്റ്   നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കിവരികയാണ് കുവൈറ്റ് . മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഏജന്റുമാർ വ്യാജ റിക്രൂട്ട്മെൻറ്റ്   നടത്തിവരുന്നുണ്ടെന്ന് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 80 വനിതകൾ ഉൾപ്പെടെ നൂറിലേറെ പേർ ഇന്ത്യൻ എംബസിയുടെ അഭയ കേന്ദ്രത്തിൽ കഴിയുകയാണ്. രേഖകൾ ശരിയാക്കുന്ന മുറയ്ക്ക് ഇവരെ നാട്ടിലേക്കു കയറ്റി അയയ്ക്കും.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.