Gulf

മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരം ഒരുക്കി തനിമ കുവൈറ്റ് ഓണത്തനിമ 2022

പത്രസമ്മേളനത്തിൽ തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി,ജോയിന്റ്‌ കൺവീനർ വിനോദ്‌, പേൾ ഓഫ്‌ ദി സ്കൂൾ കൺവീനർ ദീലീപ്‌ ഡികെ, ഓണത്തനിമ കൺവീനർ ജോജിമോൻ, പ്രോഗ്രാം   കൺവീനർ ബിനോയ്‌, പൊസ്സഷൻ കൺവീനർ അഷറഫ്‌ ചൂരൂട്ട്‌, ജോയിന്റ്‌ കൺവീനർ മിസ്‌. ഉഷ ദിലീപ്‌  എന്നിവർ സംസാരിച്ചു .

കുവൈറ്റ്:രണ്ട് വർഷത്തെ കോവിഡ് കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ തനിമ കുവൈത്ത് വർഷാവർഷം സംഘടിപ്പിക്കുന്ന ദേശിയ വടംവലി മത്സരത്തിന്റെ 16ആമത്‌ ‌ എഡിഷനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മധ്യപൂർവേഷ്യയിലെ ഏറ്റവും വലിയ വടംവലി മത്സരത്തിന് സമ്മാനമായി മധ്യപൂർവ്വേഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ട്രോഫിയാണ് സമ്മാനിക്കുന്നത്.

ദി ടഗ്‌ ഓഫ്‌ വാർ ഫെഡറേഷൻ ഓഫ്‌ ഇൻറർനാഷണലിൻ്റെയും, ടഗ്‌ ഓഫ് ദി വാർ ഏഷ്യൻ ഫെഡറേഷൻ്റെയും അംഗീകാരത്തോടെ ‌കുവൈത്ത്‌ ഇന്ത്യൻ സ്കൂളിൽ 2022 ഒക്ടോബർ 28നു ഉച്ചക്ക് 2 മണി മുതൽ ആരംഭിക്കുന്ന സാൻസിലിയ എവർറോളിംഗ്‌ സ്വർണ്ണക്കപ്പിനും ക്യാഷ്‌ അവാർഡിനും വേണ്ടി 18 ഓളം ടീമുകൾ തമ്മിലുള്ള വാശിയേറിയ 16ആമത്‌ ദേശീയ വടംവലി മത്സരം നടക്കുന്നത്. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് യഥാക്രമം ബ്ലൂലൈൻ, നെസ്റ്റ് & മിസ്റ്റ്, ലൈഫ് ഫിറ്റ്നസ്സ് എവർ റോളംഗ് ട്രോഫികളും മെഡലുകളും ക്യാഷ് അവാർഡുകളും നൽകി ആദരിക്കും.

കുവൈത്ത്‌ ഇന്ത്യൻ സ്കൂളിന്റെ ഫ്ലഡ്‌ ലൈറ്റ്‌ ഓപൺ എയർ ഓഡിറ്റോറിയത്തിൽ വർണ്ണപകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ കുട്ടനാടിന്റെ എം എൽ എ ശ്രീ. തോമസ്സ് കെ തോമസ് മുഖ്യപ്രഭാഷണം നടത്തും. . ഭൂട്ടാൻ അംബാസഡർ ബഹു. ചിറ്റെം ടെൻസിൻ ഉത്‌ഘാടനം ചെയ്യുന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ബഹു. വിനോദ് ഗെയ്ക്ക്‌വാദ് അടക്കം ഇതര മഹത്‌വ്യക്തികൾ സംബന്ധിക്കും.

ഈ കാലയളവിൽ നമ്മെ വിട്ട് പിരിഞ്ഞ പോയ ജീവിതങ്ങളുടെ ഓർമയ്ക്കായി സ്‌മൃതിപൂജയും, തുടർന്ന് 25 ഇന്ത്യൻ സ്‌കൂളുകളിൽ നിന്നും കൃത്യമായ മാനദണ്ഡങ്ങളിലൂടെ തിരഞ്ഞെടുക്കുക്കപ്പെട്ട അക്കാദമിക് – കലാ- സാഹിത്യ ഇതരതലങ്ങളിൽ കഴിവ്‌ തെളിയിച്ച 25 വിദ്യാർത്ഥികൾക്ക്‌ എപിജെ അബ്ദുൽ കലാം പേൾ ഒഫ്‌ സ്കൂൾ അവാർഡുകളും വിതരണം ചെയ്യും. കാണികൾക്കായി മഴവിൽ മനോരമ ജൂനിയർ സൂപ്പർ4 റിയാലിറ്റി ഷോ വിന്നർ കുമാരി റൂത്ത് ആൻ ടോബി നയിക്കുന്ന മനംകുളിർക്കും ഗാനമേളയും, വ്യത്യസ്ത ഫുഡ് സ്റ്റാൾ സൗകര്യങ്ങളും, കുടുംബങ്ങൾക്ക് പ്രത്യേകം ഇരിപ്പിടങ്ങളും ഉണ്ടായിരിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

കുവൈത്തിലെ പ്രവാസ സമൂഹം ഉറക്കമിളച്ചും നേരിട്ടും ഓൺലൈൻ ലൈവ് ആയും വീക്ഷിക്കുന്ന ഈ ഓണത്തനിമ മാമാങ്കം ആവേശത്തോടെ ജനം കാത്തിരിയ്ക്കുകയാണ്. എല്ലാ തയ്യാറെടുപ്പുകളുമായ് തനിമ കുവൈത്ത് അംഗങ്ങളുടെ പരിശ്രമവും ഏറ്റവും വലിയ എവർറോളിങ് കപ്പിനായുള്ള കാത്തിരിപ്പും ഇനി മണിക്കൂറുകൾ മാത്രം.

പത്രസമ്മേളനത്തിൽ ഓണത്തനിമ ജോയിന്റ്‌ കൺവീനർ വിനോദ്‌, പേൾ ഓഫ്‌ ദി സ്കൂൾ കൺവീനർ ദീലീപ്‌ ഡികെ, ഓണത്തനിമ കൺവീനർ ജോജിമോൻ, തനിമ ജനറൽ കൺവീനർ ബാബുജി ബത്തേരി, പ്രൊഗ്രാം കൺവീനർ ബിനോയ്‌, പൊസ്സഷൻ കൺവീനർ അഷറഫ്‌ ചൂരൂട്ട്‌, ജോയിന്റ്‌ കൺവീനർ മിസ്‌. ഉഷ ദിലീപ്‌ എന്നിവർ കാര്യപരിപാടികൾ വിശദീകരിച്ചു. റിസപ്ഷൻ കൺവീനർ ഹബിബ്‌ മുറ്റിചൂർ, മീഡിയ കൺവീനർ മുബാറക്ക്‌ കാമ്പ്രത്ത്‌, ഫൂഡ്‌കൺവീനർ റുഹൈൽ, സ്പോർട്ട്സ്‌ കൺവീനർ ജിൻസ്‌, കൾച്ചറൽ കൺവീനർ ഷൈജു പള്ളിപ്പുറം, സ്പൊർട്ട്സ് ജോയിന്റ്‌ കൺവീനർ ജിനു, ഫെസിലിറ്റി മാനേജ്‌മന്റ്‌ റാണ, ‌ പ്രെസെന്റ്രെഷൻ കൺവീനർ ജിനോ എന്നിവരും സന്നിഹിതരായിരുന്നു..

കുവൈത്തിൽ നിന്നും ദേശീയ അന്തർദ്ദേശിയ തലത്തിലേക്ക്‌ ഔദ്യോഗികമായ്‌ തന്നെ കുവൈത്തിലെ വടംവലിക്കാരായ ഇന്ത്യക്കാർക്ക്‌‌ അവസരം ലഭ്യമാക്കാനുള്ള സാധ്യതകൾ തനിമയുടെ മുഖ്യപരിഗണനയിലാണെന്നും അതിനായ്‌ ഔദ്യോഗികതലത്തിൽ പരിശ്രമങ്ങൾ നടക്കുന്നുണ്ട്‌ എന്നും തനിമ ടീം അറിയിച്ചു.. ‌‌

കെകെഡിഎ, ഐ.എ.കെ , ഐ.എ.കെ-ബി, രാജു ചലഞ്ചേർസ്സ്‌, സിൽവർ സെവൻ, ലെജന്റ്സ്‌ ഓഫ്‌ കെകെബി, സെറാ കെകെബി, ബോസ്കോ കെകെബി, യുഎൽസി കെകെബി, ടീം അബ്ബാസിയ, ടീം അബ്ബാസിയ-സി, ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌, അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത് -ബി‌, ഫ്രണ്ട്സ്‌ ഓഫ്‌ രാജു ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത് -സി‌, ഫ്ലൈ വേൾഡ്‌ ടൂർസ്സ്‌ & ട്രാവൽസ്‌ ആഹാ കുവൈത്ത്‌ ബ്രദേർസ്സ്‌, ‌ എ. എം ഓട്ടോമോട്ടീവ്‌ ആഹാ കുവൈത്ത്‌ ബ്രദേർസ്സ്‌, ‌ എന്നീ ടീമുകൾ ആണു ഇത്തവണ മത്സര രംഗത്ത്‌ ഉള്ളത്‌

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.