Breaking News

മധ്യപൂർവദേശത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ ലുലു ഗ്രൂപ്പ്.

ദുബായ്  : മധ്യപൂർവദേശത്തെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യൻ ബിസിനസിന്റെ  2024ലെ  മധ്യപൂർവദേശത്തെ ഏറ്റവും മികച്ച നൂറ് കമ്പനികളുടെ റാങ്കിങ്ങിൽ പന്ത്രണ്ടാം സ്ഥാനം നേടി ലുലു ഗ്രൂപ്പ്.ആദ്യ പതിനഞ്ചിൽ ഇടം നേടിയ ഏക ഇന്ത്യൻ കമ്പനിയാണ് ലുലു. സസ്റ്റെയ്നബിൾ ഫാഷൻ മുൻനിർത്തിയുള്ള റീട്ടെയ്ൽ ബിസിനസുമായി രാജ്യത്തെ ശ്രദ്ധനേടിയ യുഎഇ ആസ്ഥാനമായുള്ള ദ് ഗിവിങ്ങ് മൊമന്റ് കമ്പനിയാണ് പട്ടികയിൽ ഒന്നാമത്. ഗ്ലോബൽ വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച ഏവിയേഷൻ കമ്പനി എന്ന വിശേഷണത്തോടെ എമിറേറ്റ്സ് എയർലൈൻ രണ്ടാം സ്ഥാനം നേടി. 
സുസ്ഥിരത മുൻനിർത്തിയുള്ള പദ്ധതികൾ, ഉപഭോക്തൃ സേവനം സുഗമമാക്കാൻ നടപ്പാക്കിയ ഡിജിറ്റൽ മാറ്റങ്ങൾ, സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾ എന്നിവയാണ് ലുലുവിനെ മികച്ച കമ്പനികളുടെ മുൻനിര പട്ടികയിലേക്ക് അർഹരാക്കിയത്. സംതൃപ്തരായ ഉപഭോക്താക്കൾ, ഉത്പന്നങ്ങളുടെ ഗുണനിലവാരം, കൃത്യമായ ഉത്പന്ന ലഭ്യത, വിപുലമായ പാർക്കിങ്ങ്, ഹാപ്പിനെസ് പ്രോഗ്രാമുകൾ എന്നിവയെല്ലാം ലുലുവിനെ പ്രിയപ്പെട്ട ബ്രാൻഡാക്കിയെന്ന് അറേബ്യൻ ബിസിനസ് വിലയിരുത്തി. 
ചെയർമാൻ എം.എ. യൂസഫലിയുടെ ദീർഘവീക്ഷണമുള്ള നയങ്ങളും കാഴ്ചപ്പാടുകളും ലുലുവിനെ ആഗോള ബ്രാൻഡാക്കി മാറ്റുന്നതിൽ നിർണായകമായി എന്ന് അഭിപ്രായപ്പെട്ടു. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അതിവേഗം നടപ്പാക്കിയത് ലുലുവിന്റെ ആഗോള സ്വീകാര്യതയ്ക്ക് കാരണമായി. മധ്യപൂർവദേശത്തെ ഏറ്റവും മികച്ച റീട്ടെയ്ൽ ബ്രാൻഡായാണ് ലുലു ഗ്രൂപ്പ് പട്ടികയിൽ ഇടം നേടിയത്.  
അടുത്തിടെയാണ് ലുലു അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ് നടപടികൾ ആരംഭിച്ചത്. 25 ഇരട്ടി അധിക സമാഹരണത്തോടെ 37 ലക്ഷം കോടിയിലധികം രൂപയാണ് ലഭിച്ചത്. 82000 റീട്ടെയിൽ സബ്സ്ക്രൈബേഴ്സോടെ യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ലുലു സ്വന്തമാക്കിയിരുന്നു. നവംബർ 14 നാണ് ലുലു ഐപിഒ ലിസ്റ്റിങ്ങ്. പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖ കമ്പനികൾ (റീജിയണൽ & ഗ്ലോബൽ) : ഇമാർ പ്രോപ്രർട്ടീസ്, ഇത്തിഹാദ്, എത്തിസലാത്ത്, ഫ്ലൈ ദുബായ്, ആമസോൺ, അരാംകോ, സ്റ്റാൻഡേർഡ് ചാർട്ടേഡ്, വീസ മിഡിൽ ഈസ്റ്റ്, പെപ് സികോ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.