കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു
പാലക്കാട്: അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടി യിട്ടില്ലെന്ന് അമ്മയും സഹോദരിയും കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശി ക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോ ദരി സരസുവും മാധ്യമങ്ങളോട് പറഞ്ഞു.
’14 പ്രതികളെ ശിക്ഷിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ സന്തോഷമുണ്ട്. താഴെക്കിടയില്‍ നിന്ന് ഇത്രയും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ സന്തോഷമുണ്ട്. കോടതിയോടും നന്ദിയുണ്ട്. ഇതേപോലെ തന്നെ പോരാടി വെറുതെ വിട്ട രണ്ടുപേരെ കൂടി ശിക്ഷിക്കുന്നതിന് നടപടികളുമായി മുന്നോട്ടുപോകും. നിരവധി ഭീഷണികളും ഒറ്റപ്പെടുത്തലുകളും നേരിട്ടാണ് ഇവിടെ വരെ എത്തിയത്’- സഹോദരി സരസു പറഞ്ഞു.
‘പോരാട്ടത്തിലൂടെ 14 പേര്‍ കുറ്റക്കാരാണ് എന്ന വിധി സമ്പാദിക്കാന്‍ സാധിച്ചു. രണ്ടുപേരെ വെറുതെ വിട്ട തിനെതിരെ നിയമനടപടി സ്വീകരിക്കും. സുപ്രീംകോടതി വരെ എത്താന്‍ കഴിയും എന്ന പ്രതീക്ഷയോടെ മുന്നോട്ടുപോകും. എന്നാല്‍ മധുവിന് നീതി കിട്ടിയില്ല. 16 പേരും ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമാണ് മധുവി ന് പൂര്‍ണമായി നീതി കിട്ടുകയുള്ളൂ. എങ്കിലും 14 പേരെ ശിക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ആത്മവിശ്വാസ ത്തോടെ നിയമനടപടികളുമായി മുന്നോട്ടുപോകും. കേസില്‍ സഹായിച്ച അഗളി പൊലീസിലെ ഉദ്യോഗ സരടക്കമുള്ളവരോട് നന്ദിയുണ്ട്’- സരസു വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.