Breaking News

മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസ് ; രാജിവെച്ചതല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍,സിബിഐ അന്വേഷണം വേണമെന്ന് കുടുംബം

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ നിന്നും രാജിവെച്ചതല്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി ടി രഘുനാഥ്. ചികിത്സയിലായതിനാലാണ് കോടതിയി ല്‍ ഹാജരാകാനാവാതെ വന്നതെന്നും കേസി ല്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

കൊച്ചി :അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന കേസില്‍ നിന്നും രാജി വെച്ചതല്ലെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വി ടി രഘുനാഥ്. ചികിത്സയിലായതിനാലാണ് കോടതിയില്‍ ഹാജരാകാനാവാതെ വന്നതെന്നും കേസില്‍ ബോധപൂര്‍വമായ അലംഭാവമുണ്ടായിട്ടില്ലെ ന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.ഡിജിപിയ്ക്ക് കാരണം കാണിച്ച് കത്ത് നല്‍കിയതായും അദ്ദേ ഹം അറിയിച്ചു.

അതേസമയം സര്‍ക്കാരും സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും കേസിന്റെ പുരോഗതി തങ്ങളെ അറി യിക്കുന്നില്ലെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു.സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം ഹൈക്കോടതിയെ സമീപിക്കും. കേസില്‍ കൂടുതല്‍ പ്രതികളു ണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുടും ബം സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.

രാജി സന്നദ്ധത അറിയിച്ച പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥിനെതിരെയും കുടുംബം ആരോപണ മുന്നിയിച്ചു. എന്തുകൊണ്ടാണ് അദ്ദേഹം ഹാജരാകാത്തതെന്ന് സര സു ചോദിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് രഘുനാഥ് കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതിന് പക രം സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടില്ല. അടുത്തമാസം 26നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

2018 ഫെബ്രുവരി 22നാണ്  മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം. മോഷണക്കുറ്റം ആ രോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മധുവിനെ മര്‍ദിക്കുന്ന തി ന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമാണുയര്‍ന്നത്. പ്രതിക ളായ പതിനാറു പേരെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ 2018 മെയ് മാസത്തില്‍ കുറ്റപത്രം സമര്‍ പ്പിച്ച കേസില്‍ വിചാരണ നടപടികള്‍ വൈകുകയാണ്. പ്രതികളായ 16 പേരും ഇപ്പോള്‍ ജാമ്യ ത്തി ലാണ്.

കേസിന്റെ വിചാരണ നടപടികള്‍ മന്ദഗതിയില്‍

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു അട്ടപ്പാടിയിലെ മധുവിന്റെ കൊല പാതകം. എന്നാല്‍ നിലവില്‍ കേസിന്റെ വിചാരണ നടപടികള്‍ മന്ദഗതിയിലാണ് മുന്നോട്ട് പോ കുന്നത്. നേരത്തെ യുള്ള പബ്ലിക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് ആ ദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് എറണാകു ളത്തുള്ള അഡ്വ. വിടി രഘു നാഥ നെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും എറണാകു ളത്ത് നിന്നും മണ്ണാര്‍ക്കാടെത്തി കേസ് വാദി ക്കാന്‍ ചില പ്രയാസങ്ങളുണ്ടെന്നും കാണിച്ച് അദ്ദേഹം സര്‍ ക്കാരിന് കത്ത് നല്‍കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ തന്നെ ഈ വിവരം അറിയിച്ച തുമാണ്. എന്നാല്‍ മധുവിന് വേണ്ടി ഇദ്ദേഹം തന്നെ ഹാജരാകണമെന്ന നിലപാടാണ് ഡിജിപി സ്വീകരി ച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.