മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസി ലെ പത്തൊമ്പതാം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗ ത്തെത്തിയത്.
പാലക്കാട്: മധു വധക്കേസില്‍ വീണ്ടും അസാധാരണ നാടകീയ സംഭവം. പ്രതികളുടെ ഭാഗത്തേക്ക് കൂറുമാറിയ സാക്ഷി വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. കേസിലെ പത്തൊമ്പ താം സാക്ഷി കക്കിയാണ് വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി രംഗത്തെത്തിയത്.
പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാലാണ് നേരത്തെ കൂറുമാറിയതെന്ന് കക്കി പറഞ്ഞു. മണ്ണാര്‍ ക്കാട് എസ് എടി കോടതിയില്‍ വെച്ചാണ് കക്കി വീണ്ടും മൊഴി മാറ്റിയത്. പൊലീസിനോട് പറഞ്ഞ താണ് ശരിയായ മൊഴി. പ്രതികളെ പേടിച്ചാണ് പിന്നീട് മാറ്റിപ്പറഞ്ഞതെന്നും കക്കി വ്യക്തമാക്കി.
മധുവിനെപ്പോലെ ഒരാളെ പിടിച്ചു വരുന്നതു കണ്ടു. അകമലയില്‍ വെച്ച് മധുവിനെ കണ്ടു. ഈ വിവരം രണ്ടാം പ്രതിയോട് പറഞ്ഞുവെന്നുമാണ് കക്കി നേരത്തെ പൊലീസിന് കൊടുത്തിരുന്ന മൊഴി. രണ്ടാം പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ്, ദൃക്സാക്ഷികളായ സാക്ഷികളെ വിസ്തരിച്ച ശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പ്രസ്താവിക്കാവൂ എന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്‌കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.